ETV Bharat / state

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

author img

By

Published : Aug 12, 2022, 11:01 AM IST

Updated : Aug 12, 2022, 11:16 AM IST

രോഗി മരിച്ച സംഭവത്തിൽ വീഴ്‌ച ആശുപത്രിയ്ക്ക് തന്നെയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. അതേസമയം ശസ്ത്രക്രിയ വൈകിയതാണ് രോഗിയുടെ മരണത്തിനു കാരണമായതെന്ന് കണ്ടെത്താനായില്ല

inquiry report has been submitted on the incident of patient died after organ transplant  organ transplantation  patient died after organ transplantation  inquiry report of patient died after organ transplantation  അവയമാറ്റ ശസ്ത്രക്രിയ  അവയമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവം  രോഗി മരിച്ച സംഭവം  അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ  അവയമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവം അന്വേഷണ റിപ്പോർട്ട്  ആരോഗ്യവകുപ്പ്  അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ  എറണാകുളം രാജഗിരി ആശുപത്രി  തിരുവനന്തപുരം മെഡിക്കൽ കോളജ്  വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ  നെഫ്രോളജി വകുപ്പ് മേധാവി  നെഫ്രോളജി വകുപ്പ്  യൂറോളജി മേധാവി തിരുവനന്തപുരം മെഡിക്കൽ കോളജ്  നെഫ്രോളജി വിഭാഗം മേധാവി തിരുവനന്തപുരം മെഡിക്കൽ കോളജ്  അഡീഷണൽ ചീഫ് സെക്രട്ടറി  അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം  രോഗി മരിച്ച സംഭവത്തിൽ അന്വേഷണം
അവയമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവം: ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. വീഴ്‌ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്കും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്‌ച സംഭവിച്ചു. ശസ്ത്രക്രിയ തുടങ്ങാനുള്ള നിർദേശം നൽകാൻ നെഫ്രോളജി വകുപ്പ് മേധാവി വൈകി. അവയവ മാറ്റ ഏജൻസി കോർഡിനേറ്റർമാർ സ്ഥലത്തുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം ശസ്ത്രക്രിയ വൈകിയതാണ് രോഗിയുടെ മരണത്തിനു കാരണമായതെന്ന് കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ട്. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്‌തിഷ്‌ക മരണം സംഭവിച്ച 34കാരന്‍റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോടെ (19.06.2022) കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചെങ്കിലും രാത്രി 9നു ശേഷമാണ് ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് രോഗി മരിച്ചത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷം വീഴ്‌ചയുണ്ടായെന്നാണ് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരായ ഡോക്‌ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Last Updated : Aug 12, 2022, 11:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.