ETV Bharat / state

ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ പുതിയ ന്യൂനമർദം;കേരളത്തില്‍ മഴ ശക്തമായേക്കും

author img

By

Published : May 19, 2021, 2:26 PM IST

അലപ്പുഴ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

cyclone in bay of bengal  ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ പുതിയ ന്യൂനമർദ്ദം  ന്യൂനമർദ്ദം  cyclone  bay of bengal  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ പുതിയ ന്യൂനമർദ്ദം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ ഭാഗമായി കേരളത്തിൽ മഴ കൂടുതൽ ശക്തമാകും.ന്യൂനമർദ്ദം കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം, കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Also Read: സംസ്ഥാനത്ത് കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മെയ് 31ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പ്രവചനം. പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തിൽ കാലവർഷത്തിന് മുൻപ് തന്നെ കേരളത്തിൽ മഴ ശക്തമാകുമെന്ന് സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.