ETV Bharat / state

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നടപടിയിൽ ഡോക്‌ടർമാർ നാളെ മുതൽ സമരത്തിലേക്ക്

author img

By

Published : Oct 2, 2020, 2:50 PM IST

Updated : Oct 2, 2020, 7:44 PM IST

48 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ജോലികൾ ബഹിഷ്‌കരിക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം  തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ചു  നടപടിയെ തുടർന്ന് ഡോക്‌ടർമാർ സമരത്തിലേക്ക്  കെജിഎംസിടിഎ സമരത്തിലേക്ക്  covid patient's infections doctors goes begin strike on action  covid patient's infections in medical college  thiruvanathapuram medical college
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നടപടിയെ തുടർന്ന് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്‌ടറെ സസ്പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ സമരത്തിലേക്ക്. സംഭവത്തിൽ സസ്പെൻഷനിലായ നോഡൽ ഓഫീസറായ ഡോക്‌ടർ അരുണയുടെയും ഹെഡ്‌ നഴ്‌സുമാരുടെയും സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ നാളെ സമരം ആരംഭിക്കും. കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍റെ (കെജിഎംസിടിഎ) നേതൃത്വത്തിലാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രവർത്തന സംവിധാനത്തിന്‍റെ പിഴവുമൂലമുണ്ടായ വീഴ്ച മറയ്ക്കാൻ ജീവനക്കാരെ ബലിയാടാക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു.

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നടപടിയിൽ ഡോക്‌ടർമാർ നാളെ മുതൽ സമരത്തിലേക്ക്

ജീവനക്കാരുടെ കുറവു മൂലം വളരെ പരിമിതമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. കൊവിഡ് വാർഡുകളിൽ രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാറില്ല. സുരക്ഷാസംവിധാനങ്ങൾ നൽകി കൊവിഡ് വാർഡുകളിൽ കൂട്ടിരിപ്പുകാരെ അനുവദിക്കണമെന്ന് സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് ഡോക്ടർമാർ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ജോലികൾ ബഹിഷ്‌കരിക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം. ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍റെയും രജനിയുടെയും സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാരും സമരം തുടരും.

Last Updated : Oct 2, 2020, 7:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.