ETV Bharat / state

'സുധാകരന്‍റെ പ്രസ്‌താവന ക്ഷീണമുണ്ടാക്കി'; തിരുത്തല്‍ ആവശ്യപ്പെട്ട് കെ മുരളീധരന്‍

author img

By

Published : Nov 15, 2022, 7:58 PM IST

കെ സുധാകരന്‍ മുന്‍കയ്യെടുത്ത് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്ന് കെ മുരളീധരന്‍ എംപി.

k sudhakaran controversial remarks  k muraleedharan  k sudhakaran  k muraleedharan against sudhakaran  sudhakaran nehru rss remarks  കെ സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല പ്രസ്‌താവന  സുധാകരനെതിരെ മുരളീധരന്‍  സുധാകരന്‍ വിവാദ പ്രസ്‌താവന  കെ മുരളീധരന്‍  സുധാകരനെ വിമര്‍ശിച്ച് മുരളീധരന്‍  കെ സുധാകരന്‍  സുധാകരന്‍ നെഹ്‌റു ആര്‍എസ്‌എസ്‌ സന്ധി
'സുധാകരന്‍റെ പ്രസ്‌താവന കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി'; തിരുത്തല്‍ ആവശ്യപ്പെട്ട് കെ മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല പ്രസ്‌താവന ഒട്ടും ശരിയായില്ലെന്ന് കെ മുരളീധരന്‍. പ്രസ്‌താവന കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. സുധാകരന്‍ ഖേദപ്രകടനം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല.

കെ മുരളീധരന്‍ മാധ്യമങ്ങളോട്

ജനങ്ങള്‍ക്കിടയില്‍ ഇത് ചര്‍ച്ച വിഷയമായി മാറി. ഘടക കക്ഷികള്‍ക്കിടയില്‍ വലിയ പ്രയാസമുണ്ടാക്കി. ഇത്തരം നടപടികള്‍ മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി തിരുത്തലുണ്ടാകണം.

രാഷ്‌ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യം പരിശോധിക്കും. കെ സുധാകരന്‍ മുന്‍കയ്യെടുത്ത് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ ആശങ്കകള്‍ ദൂരീകരിക്കണം. ഒരുകാലത്തും കോണ്‍ഗ്രസിന് ബിജെപിയുമായോ ആര്‍എസ്എസുമായോ സന്ധി ചെയ്യാനാവില്ല. ഭൂരിപക്ഷ വര്‍ഗീയതയോടും ന്യൂനപക്ഷ വര്‍ഗീയതയോടും കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്യില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Also Read: കെ സുധാകരന്‍റെ വിവാദ പ്രസ്‌താവന: കോണ്‍ഗ്രസിലും ലീഗിലും അസ്വസ്ഥത, ആയുധമാക്കി സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.