ETV Bharat / state

CAG Report on Public Debt: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്

author img

By

Published : Nov 11, 2021, 8:28 PM IST

പൊതുകടത്തിന്‍റെ വളര്‍ച്ച നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷത്തെ 12.63%ല്‍ നിന്ന് 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9.83 ശതമാനായി കുറഞ്ഞിട്ടുണ്ട്. കടത്തിന്‍റെ വളര്‍ച്ച നിരക്കിലുള്ള ഈ കുറവ് ആശ്വാസകരമാണെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Comptroller and Auditor General Report  public debt  CAG Report on Public Debt  CAG Report  സാമ്പത്തിക പ്രതിസന്ധി  സിഎജി റിപ്പോര്‍ട്ട്  കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി വാർത്ത  സാമ്പത്തിക പ്രതിസന്ധി വാർത്ത  റവന്യു വരുമാനം  revenue income
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ, പൊതുകടത്തിൽ വൻ വർധനയെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് (Comptroller and Auditor General Report). സംസ്ഥാനത്തിന്‍റെ പൊതു കടത്തില്‍ വന്‍ വര്‍ധനയെന്നാണ് സി.എ.ജി റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ പൊതു കടം 1,60,539 കോടി രൂപയായിരുന്നെങ്കില്‍ 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,65,362 കോടിയായി ഉയര്‍ന്നുവെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തേക്കാൾ 1.02% ആണിത്.

പൊതുകടത്തിന്‍റെ വളര്‍ച്ച നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷത്തെ 12.63%ല്‍ നിന്ന് 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9.83 ശതമാനായി കുറഞ്ഞിട്ടുണ്ട്. കടത്തിന്‍റെ വളര്‍ച്ച നിരക്കിലുള്ള ഈ കുറവ് ആശ്വാസകരമാണെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്‍റെ റവന്യു വരുമാനത്തിലും ക്രമാനുഗതമായ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നാണ് സി.എ.ജി കണ്ടെത്തല്‍. 2015-16ല്‍ 69,033 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്‍റെ റവന്യു വരുമാനമെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അത് 1,04,720 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ റവന്യു വരുമാനത്തില്‍ 31% വര്‍ധനയാണ് രേഖപ്പെടുത്തിയത്.

എന്നാൽ റവന്യു വരുമാനത്തിന്‍റെ ഭാഗമായ നികുതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. റവന്യു ചെലവിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33% വളര്‍ച്ചയാണ് റവന്യു ചെലവില്‍ രേഖപ്പെടുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റവന്യു വരുമാനത്തിന്‍റെ 21% റവന്യു ചെലവുകള്‍ക്കാണ് വിനിയോഗിച്ചതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Also Read: CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.