ETV Bharat / state

Co Operative Society Scam Case : നിക്ഷേപ തട്ടിപ്പ് കേസ്; മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരെ കേസ്

author img

By ETV Bharat Kerala Team

Published : Oct 21, 2023, 10:02 PM IST

Case Against Ex Minister VS Sivakumar: സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരെ കേസ്. കരമന പൊലീസ് കേസെടുത്തത് മൂന്നാം പ്രതിയാക്കി. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന് പരാതിക്കാരന്‍.

Co Operative Society Scam Case  നിക്ഷേപ തട്ടിപ്പ് കേസ്  മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരെ കേസ്  Case Against Ex Minister VS Sivakumar  സഹകരണ സൊസൈറ്റി തട്ടിപ്പ്  അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ സൊസൈറ്റി
മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരെ കേസ്

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിൽ മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു (Co Operative Society Scam Case Against Ex Minister VS Sivakumar). അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസിലാണ് വിഎസ് ശിവകുമാറിനെതിരെ കരമന പൊലീസ് കേസെടുത്തത് (Unemployees Social Welfare Society). സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

സെസൈറ്റിയിലെ നിക്ഷേപകനും ശാന്തിവിള സ്വദേശിയുമായ മധുസൂദനൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. 10 ലക്ഷം രൂപയാണ് പരാതിക്കാരന്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വിഎസ് ശിവകുമാറിന്‍റെ നിര്‍ദേശ പ്രകാരമാണ് തുക നിക്ഷേപിച്ചതെന്ന് മദുസൂദനന്‍ പരാതിയില്‍ പറയുന്നു (Co Operative Society Scam Case).

ബാങ്ക് പ്രസിഡന്‍റ് രാജേന്ദ്രന്‍ കേസിലെ ഒന്നാംപ്രതിയും സെക്രട്ടറി നീലകണ്‌ഠന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ വിഎസ് ശിവകുമാറിന്‍റെ ബിനാമികളാണെന്നും നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു. അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെള്ളായണി, നേമം, കിള്ളിപ്പാലം ശാഖകളിൽ പണം നിക്ഷേപിച്ചവർക്കാണ് തുക നഷ്‌ടമായത്. 300 ലേറെ നിക്ഷേപകർക്ക് 13 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് പ്രതിഷേധക്കാർ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു (Case Against VS Sivakumar).

സംഭവത്തിന് പിന്നാലെ വിഎസ് ശിവകുമാറിന്‍റെ ശാസ്‌തമംഗലത്തെ വീടിന് മുന്നില്‍ നിക്ഷേപകർ പ്രതിഷേധവുമായെത്തിയിരുന്നു. വിഷയത്തില്‍ സഹകരണ മന്ത്രിയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും നിക്ഷേപകർ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കരമന പൊലീസ് വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്‌തത് (VS Sivakumar Case).

വിശദീകരിച്ച് വിഎസ്‌ ശിവകുമാര്‍: നിക്ഷേപ തട്ടിപ്പില്‍ വിഎസ്‌ ശിവകുമാറിനെതിരെ ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സഹകരണ സംഘത്തിന്‍റെ ഉദ്‌ഘാടനം മാത്രമാണ് നിര്‍വഹിച്ചതെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും നേരത്തെ ശിവകുമാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് മുഖ്യമന്ത്രി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. രാഷ്‌ട്രീയ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ട തട്ടിപ്പുകളാണ് അടുത്തിടെ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അടക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേസിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം അടക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും മുഖ്യമന്ത്രി തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

also read: ED Findings Against CPM : കരുവന്നൂര്‍ ബാങ്കിലെ വായ്‌പകള്‍ നിയന്ത്രിച്ചത് സിപിഎം; ഗുരുതര ആരോപണവുമായി ഇഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.