ETV Bharat / state

മലമ്പുഴ രക്ഷാദൗത്യം: രക്ഷാപ്രവർത്തനം ഊർജിതം; യുവാവിനെ ഇന്നുതന്നെ താഴെയിറക്കും: മുഖ്യമന്ത്രി

author img

By

Published : Feb 9, 2022, 7:37 AM IST

എയർഫോഴ്‌സിന്‍റെ ഒരു ഹെലിക്കോപ്‌ടറും നിലവിൽ തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

CM Pinarayi vijayan facebook post about cherad trekker trapped incident  CM Pinarayi vijayan on Malampuzha rescue mission  ചെറാട് മലമ്പുഴ രക്ഷാദൗത്യം  ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റ്  മലമ്പുഴ രക്ഷാപ്രവർത്തനം മുഖ്യമന്ത്രിയുടെ സന്ദേശം  മലയിൽ കുടുങ്ങിയ ബാബുവിനായി രക്ഷാപ്രവർത്തനം
മലമ്പുഴ രക്ഷാദൗത്യം: രക്ഷാപ്രവർത്തനം ഊർജിതം; യുവാവിനെ ഇന്നുതന്നെ താഴെയിറക്കും; മുഖ്യമന്ത്രിയുടെ സന്ദേശം ഫേസ്‌ബുക്കിൽ

തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

CM Pinarayi vijayan facebook post about cherad trekker trapped incident  CM Pinarayi vijayan on Malampuzha rescue mission  ചെറാട് മലമ്പുഴ രക്ഷാദൗത്യം  ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റ്  മലമ്പുഴ രക്ഷാപ്രവർത്തനം മുഖ്യമന്ത്രിയുടെ സന്ദേശം  മലയിൽ കുടുങ്ങിയ ബാബുവിനായി രക്ഷാപ്രവർത്തനം
മലമ്പുഴ രക്ഷാദൗത്യം: മുഖ്യമന്ത്രിയുടെ സന്ദേശം ഫേസ്‌ബുക്കിൽ

കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്‌സിന്‍റെ ഒരു ഹെലിക്കോപ്‌ടറും നിലവിൽ തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

READ MORE: ചരിത്രമായി കേരളം: സൈന്യം ബാബുവിന്‍റെ അരികില്‍, രക്ഷാദൗത്യം അവസാന ഘട്ടത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.