ETV Bharat / state

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി

author img

By

Published : Jun 24, 2022, 7:04 PM IST

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് എസ്എഫ്ഐയെ പേരെടുത്ത് പരാമര്‍ശിക്കാതെ വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി അറിയിച്ചു.

cm pinarayi vijayan condemns attack against rahul gandhi  attack against rahul gandhi mp office in kalpetta  രാഹുല്‍ ഗാന്ധി ഓഫിസിന് നേരെ ആക്രമണം  ഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പത്രക്കുറിപ്പ്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് എസ്എഫ്ഐയെ പേരെടുത്ത് പരാമര്‍ശിക്കാതെ വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി അറിയിച്ചു.

  • Strongly condemn the offence on @RGWayanadOffice. In our country everyone has the right to air their opinions and protest democratically. However, that shouldn't result in excess. It is a wrong tendency. Strict action will be taken against the culprits.

    — Pinarayi Vijayan (@pinarayivijayan) June 24, 2022 " class="align-text-top noRightClick twitterSection" data=" ">

രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും അപലപിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ എംപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമാകുകയും ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ സാധനസാമഗ്രികളടക്കം അടിച്ചുതകർക്കുകയുമായിരുന്നു.

Also Read: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.