ETV Bharat / state

Child Rights Commission Registers Case : ഫീസ് അടയ്ക്കാ‌ന്‍ വൈകിയതിന് വിദ്യാര്‍ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

author img

By ETV Bharat Kerala Team

Published : Aug 25, 2023, 1:44 PM IST

Student Wrote Exam By Sitting On The Floor | സ്‌കൂളിൽ ജനറൽ സയൻസ് പരീക്ഷ(General Science Exam) നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പാള്‍ ആർ ജയരാജ് സ്‌കൂൾ ഫീസ് അടയ്ക്കാ‌ത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുകയും വിദ്യാർഥിയെ തറയിൽ ഇരുത്തി പരീക്ഷ എഴുതിക്കുകയുമായിരുന്നു

fee delay  late payment of fee  teacher punish student  child right commission file case  Student Wrote Exam  Sitting On The Floor  General Science Exam  Child Rights Commission  sri vidyadhiraja High School  ഫീസ് അടക്കാന്‍ വൈകി  വിദ്യാര്‍ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു  ബാലാവകാശ കമ്മീഷൻ  ജനറൽ സയൻസ് പരീക്ഷ  ആർ ജയരാജ്  അധ്യാപകരുടെ ക്രൂരത  മദ്യലഹരിയില്‍ ക്ലാസ് മുറിയില്‍ ഉറങ്ങി  സ്‌കൂൾ ഫീസ് അടക്കാൻ വൈകി
Child Rights Commission Registers case against teacher

തിരുവനന്തപുരം : സ്‌കൂൾ ഫീസ് അടയ്ക്കാ‌ൻ വൈകിയതിനാൽ വിദ്യാർഥിയെ തറയിൽ ഇരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ (Child Rights Commission Registers Case ) സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജങ്ഷനിലെ ശ്രീവിദ്യാധിരാജ ഹൈസ്‌കൂളിലെ(sri vidyadhiraja High School) ഏഴാം ക്ലാസ് വിദ്യാർഥിയോടായിരുന്നു അധ്യാപകന്‍റെ ക്രൂരത. കഴിഞ്ഞ ദിവസം സ്‌കൂളിൽ ജനറൽ സയൻസ് പരീക്ഷ(General Science Exam) നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പാള്‍ ആർ ജയരാജ് ഫീസ് അടയ്ക്കാ‌ത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുകയും വിദ്യാർഥിയെ തറയിൽ ഇരുത്തി പരീക്ഷ എഴുതിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞ വിദ്യാർഥിയുടെ പിതാവ് കാര്യം അന്വേഷിക്കാൻ സ്‌കൂളിലേക്ക് വിളിച്ചപ്പോൾ ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പാളിന്‍റെ പരിഹാസ മറുപടി. ഡൊണേഷൻ വകയിൽ ഇരുപതിനായിരം രൂപ അഡ്‌മിഷൻ സമയത്ത് അടച്ചിരുന്നുവെന്നും മാസത്തിലുള്ള ഫീസായ 1500 രൂപ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചതിനാൽ വൈകി അടച്ചാൽ മതിയെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞിരുന്നുവെന്നും ഇതിനാലാണ് വൈകിയതെന്നും വിദ്യാർഥിയുടെ പിതാവ് ഇടിവി ഭാരതിനോട് പറഞ്ഞു.

അധ്യാപകന്‍റെ ക്രൂരത വാർത്തയായതിന് പിന്നാലെ പ്രിൻസിപ്പാളിനെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. പ്രശ്‌നം ഒത്തുതീർക്കണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥിയെ ഈ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു.

മദ്യലഹരിയില്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ അധ്യാപകന് സസ്‌പെന്‍ഷന്‍(Drunk And Sleep Naked Teacher Suspended) : അതേസമയം, ഇക്കഴിഞ്ഞ ജൂലൈ മാസം ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ മദ്യലഹരിയില്‍ നഗ്‌നനായി ക്ലാസ് മുറിയില്‍ ഉറങ്ങിയ പ്രധാന അധ്യാപകന് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഉത്തർപ്രദേശ് ബഹ്‌റൈച്ചിലെ (Bahraich) വിശേശ്വർഗഞ്ചിലുള്ള (Visheshwarganj) ഒരു സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജയ്‌സ്വാളിനെതിരെയാണ് നടപടി.

മദ്യപിച്ച് ഇയാള്‍ നഗ്‌നനായി ക്ലാസ് മുറിയില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. എന്നാല്‍, വൈറലായ വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന ദുര്‍ഗ പ്രസാദ് ജയ്‌സ്വാള്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. ജയ്‌സ്വാളിന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയതായും ചില രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബേസിക് ശിക്ഷ അധികാരി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തത്.

'ദുർഗ പ്രസാദ് ജയ്‌സ്വാളിനെതിരെ ഞങ്ങൾക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പ്രാഥമിക അന്വേഷണം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തത്' -ബിഎസ്‌എ അവ്യക്ത് റാം തിവാരി പറഞ്ഞു. ആവശ്യമെങ്കില്‍ സംഭവത്തില്‍ പ്രധാന അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.