ETV Bharat / state

ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി : സൈബി ജോസിനെതിരെ കേസെടുത്ത് പൊലീസ്

author img

By

Published : Feb 1, 2023, 8:55 PM IST

അഴിമതി നിരോധന നിയമത്തിലെ 7(1), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ്. സൈബി ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് വിജിലന്‍സ്

case against saiby jose kidangoor  ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി  സൈബി ജോസിനെതിരെ കേസെടുത്ത് പൊലീസ്  അഴിമതി നിരോധന നിയമം  വിജിലന്‍സ്  ഹൈക്കോടതി ജഡ്‌ജി  അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂര്‍  kerala news updates  latest news in kerala
അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂര്‍

തിരുവനന്തപുരം : ഹൈക്കോടതി ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.

അഴിമതി നിരോധന നിയമത്തിലെ 7(1), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രത്യേകമായി നിയമിച്ച സംഘമാണ് അന്വേഷണം നടത്തുക. ജസ്റ്റിസുമാരായ സിയാദ് റഹ്മാൻ, മുഹമ്മദ് മുഷ്‌താഖ്, പി.വി.കുഞ്ഞികൃഷ്‌ണന്‍ എന്നിവരുടെ പേരിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ കൈക്കൂലി കൈപ്പറ്റിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ സൈബി 72 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് നാല് അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്‍കി. ഒരു ജഡ്‌ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപയും എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്‌ത പീഡന കേസിൽ ഇത്തരത്തില്‍ 40 ലക്ഷത്തോളം രൂപയും കൈപ്പറ്റിയെന്നും ആരോപണമുണ്ട്. സൈബി സംശയാസ്‌പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ടിലുണ്ട്. സ്വന്തമായി മൂന്ന് ആഡംബര കാറുകൾ ഉണ്ടെന്നും സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങളാണെന്നും വിജിലന്‍സ് കണ്ടെത്തി.

സെബി ജോസഫ് ഹാജരായ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.
ഹൈക്കോടതി ഫുൾ കോർട്ടിന്‍റെ ശിപാർശയിലാണ് സൈബി ജോസിനെ പ്രതി ചേർത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.