ETV Bharat / state

അടിതെറ്റി ചതുപ്പില്‍ വീണ് ആന; കൊമ്പന് താങ്ങായി ഫയര്‍ഫോഴ്‌സ്

author img

By

Published : Dec 20, 2022, 8:45 PM IST

തിരുവനന്തപുരം വലിയശാല കാന്തള്ളൂര്‍ ശിവ ക്ഷേത്രത്തിലെ ആനയാണ് അടിതെറ്റി ചതുപ്പില്‍ വീണത്. ചെങ്കല്‍ച്ചൂള ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗമാണ് കൊമ്പന് തുണയായത്

അടിതെറ്റി ചതുപ്പില്‍ വീണ് ആന അടിതെറ്റി ചതുപ്പില്‍ വീണ് ആന തിരുവനന്തപുരം കൊമ്പന് താങ്ങായി ഫയര്‍ഫോഴ്‌സ് വലിയശാല കാന്തള്ളൂര്‍ ശിവ ക്ഷേത്രത്തിലെ ആന തിരുവനന്തപുരം തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത captive elephant fell into wetland rescued thiruvananthapuram
കൊമ്പന് താങ്ങായി ഫയര്‍ഫോഴ്‌സ്

ചതുപ്പില്‍ വീണ ആനയ്‌ക്ക് താങ്ങായി ഫയര്‍ ഫോഴ്‌സ്

തിരുവനന്തപുരം: 'അടി തെറ്റിയാല്‍ ആനയും വീഴും' എന്ന ചൊല്ല് അന്വര്‍ഥമായിരിക്കുകയാണ് തിരുവനന്തപുരം വലിയശാല കാന്തള്ളൂര്‍ ശിവ ക്ഷേത്രത്തിലെ കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാറിന്‍റെ കാര്യത്തില്‍. പതിവുപോലെ ക്ഷേത്രപരിസരത്ത് തളച്ചിരുന്ന ആന ഇന്നലെ (ഡിസംബര്‍ 19) രാത്രി കിടന്നെങ്കിലും കാല്‍ വഴുതി തൊട്ടടുത്ത ചതുപ്പിലേക്ക് തെന്നി നീങ്ങി. കൊമ്പിന്‍റെ ഭാരക്കൂടുതലും ചതുപ്പിലെ വഴുക്കലും കാരണം പുലര്‍ച്ചെ ആനയ്ക്ക് എഴുന്നേല്‍ക്കാനായില്ല. തുടര്‍ന്ന് പാപ്പാന്‍മാര്‍ അടുത്തുചെന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചതുപ്പില്‍ പുതഞ്ഞ കാര്യം വ്യക്തമായത്.

രക്ഷാപ്രവര്‍ത്തനത്തിന് 'എയര്‍ ബെഡ്': പാപ്പാന്‍ വിവരം ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ആദ്യം വടമുപയോഗിച്ച് ആനയെ ഉയര്‍ത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി വലിയശാല പ്രവീണ്‍ ഇക്കാര്യം തിരുവനന്തപുരം ചെങ്കല്‍ച്ചൂള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തെ അറിയിച്ചു. ചതുപ്പില്‍ പുതയുന്ന വാഹനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം വായുനിറയ്ക്കുന്ന ഉപകരണവുമായാണ് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇത് ആനയുടെ വയറിന്‍റെ വശത്തേക്ക് തള്ളിക്കയറ്റി വായുനിറച്ച് ഉയര്‍ത്തുകയായിരുന്നു.

ഇതാദ്യമായാണ് ഒരു ജീവിയുടെ രക്ഷാപ്രവര്‍ത്തനത്തിന് ഈ ഉപകരണം ഉപോഗിക്കുന്നതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഇതോടെ, ഇത്തരം അപകടങ്ങളില്‍ പെടുന്ന ആനകളെ രക്ഷപ്പെടുത്താന്‍ കഴിയുന്ന പുതിയൊരു രക്ഷാപ്രവര്‍ത്തനം കൂടി വികസിപ്പിക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് സാധിച്ചിരിക്കുകയാണ്. 75 വയസ് പ്രായമുള്ള ശ്രീകണ്‌ഠേശ്വരം ശിവകുമാറിന്‍റെ കൊമ്പുകളുടെ ഭാരക്കൂടുതല്‍ കാരണം ഇവയുടെ കൊമ്പ് മുറിച്ചുമാറ്റാന്‍ ക്ഷേത്ര ഭരണ സമിതിയുടെ അപേക്ഷ പ്രകാരം വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. വൈകാതെ കൊമ്പുമുറിച്ച് മാറ്റുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വലിയശാല പ്രവീണ്‍ അറിയിച്ചു. ആന പുതഞ്ഞ ചതുപ്പ് ഉടന്‍ നികത്താനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര ഭാരവാഹികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.