തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ രൂക്ഷ വിമർശനവുമായി ജനം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ജനങ്ങൾ കരകയറി വരുന്നതേയുള്ളൂ. അതിനിടയ്ക്ക് ബസ് ചാർജ് വർധന കൂടി താങ്ങാനാവില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ബസ് നിരക്ക് വർധനയോട് ഒരു തരത്തിലും യോജിക്കാനാകില്ല. സാധാരണക്കാരെ സംബന്ധിച്ച് ഇത് അധിക ഭാരമാണ്. ബസിന് മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 10 രൂപയാക്കിയാണ് വർധന. മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവച്ച് വർധിക്കും.
ALSO READ | സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു ; മിനിമം നിരക്ക് 10 രൂപ, ഓട്ടോ ടാക്‌സി നിരക്കും കൂട്ടി
ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയാക്കിയും കൂട്ടി. നേരത്തെ ഇത് 25 രൂപയായിരുന്നു. ക്വാഡ്രിഡ് സൈക്കിളിന് ഒന്നര കിലോമീറ്റർ മിനിമം ചാർജ് 30 രൂപയായിരുന്നത് നിലവിൽ രണ്ട് കിലോമീറ്ററിന് 35 രൂപയാക്കി വർധിപ്പിച്ചു. അധികം വരുന്ന കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയാക്കുകയും ചെയ്‌തു.