ETV Bharat / state

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മുഖ്യസാക്ഷി മൊഴിമാറ്റി

author img

By

Published : Dec 3, 2022, 12:02 PM IST

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി അഡീ.മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കി.

Burning of Sandipanandagiri ashram case  ashram case the chief witness changed statement  chief witness changed statement  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്  മുഖ്യസാക്ഷി മൊഴിമാറ്റി  മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി  സന്ദീപാനന്ദഗിരിയുടെ ആശ്രമം  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  news updates in kerala
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മുഖ്യസാക്ഷി മൊഴിമാറ്റി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റി. ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മൊഴി നല്‍കിയ സാക്ഷി പ്രശാന്താണ് മൊഴിമാറ്റിയത്. സഹോദരന്‍ പ്രകാശും ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് നേരത്തെ നല്‍കിയ മൊഴി.

പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെന്നും പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ തീപിടിത്തത്തെ കുറിച്ച് അറിയില്ലെന്ന് പ്രശാന്ത് അഡീ. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി. മൊഴി മാറ്റിയ സാഹചര്യത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

അതേസമയം പ്രശാന്തിന്‍റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്ക് അപേക്ഷ നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. മൊഴി മാറ്റിയാലും കേസന്വേഷണത്തെ അത് ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 2018 ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.