ETV Bharat / state

നീന്തലിന് ബോണസ് പോയിന്‍റ് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

author img

By

Published : Jul 1, 2022, 9:05 PM IST

നീന്തൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലും, അതേ സ്‌കൂളിലെ വിദ്യാർഥികൾ എന്ന തരത്തിലും മറ്റും നൽകിവരുന്ന ബോണസ് പോയിന്‍റ് നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.

bonus points for higher secondary admission  Child Rights Commission kerala higher secondary admission  ഹയർ സെക്കന്‍ററി പ്രവേശനം ബോണസ് പോയിന്‍റ്  നീന്തൽ ബോണസ് പോയിന്‍റ്  ബാലാവകാശ കമ്മിഷൻ ഉത്തരവ് ബോണസ് പോയിന്‍റ്
ഹയർ സെക്കന്‍ററി പ്രവേശനത്തിന് ബോണസ് പോയിന്‍റ് നൽകിവരുന്ന രീതി ഒഴിവാക്കണം: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്‍റുകൾ നൽകിവരുന്ന രീതി നിർത്തലാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. കഴിഞ്ഞ ദിവസം നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിൽ അച്ഛനും മകനും മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

അതേ സ്‌കൂളിലെ വിദ്യാർഥികൾ എന്ന തരത്തിൽ നൽകിവരുന്ന ബോണസ് പോയിന്‍റുകളും ഒഴിവാക്കണം. കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ, എൻസിസി, എസ്‌പിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയിൽ മികവു തെളിയിക്കുന്ന കുട്ടികൾക്ക് അവരുടെ എസ്എസ്എൽസി പരീക്ഷ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാൽ ഹയർസെക്കൻഡറി പ്രവേശനത്തിന് ഇതേ വിഭാഗങ്ങളിൽ ബോണസ് പോയിന്‍റുകൾ നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കമെന്നും ഉത്തരവിൽ പറയുന്നു.

2022-23 വർഷത്തിലെ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ, ഈ ഉത്തരവ് പ്രകാരമുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പരിഷ്‌കരിച്ച പ്രോസ്പെക്‌ടസ് പ്രകാരമാണ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചതായി ബാലാവകാശ കമ്മിഷൻ അംഗം റെനി ആൻ്റണി അറിയിച്ചു. നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.

Also Read: നീന്തലിന് ബോണസ് പോയിന്‍റ്: ഇതുവരെ ധാരണയായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.