ETV Bharat / state

'ഒറ്റയ്‌ക്ക് ഇന്ത്യയിലുടനീളം സൈക്കിള്‍ യാത്ര'; സ്‌ത്രീ സുരക്ഷ മുദ്രാവാക്യമുയര്‍ത്തി ആശ മാളവ്യയുടെ പര്യടനം തലസ്ഥാനം പിന്നിട്ടു

author img

By

Published : Dec 29, 2022, 10:48 AM IST

സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നവംബറില്‍ ഭോപ്പാലില്‍ നിന്നാണ് ആശ മാളവ്യയുടെ ഓള്‍ ഇന്ത്യ സൈക്കിള്‍ പര്യടനം ആരംഭിച്ചത്.

asha malavya  asha malavya all india bicycle ride  asha malavya bicycle ride  ആശ മാളവ്യ  ആശ മാളവ്യ സൈക്കിൾ യാത്ര  സൈക്കിൾ യാത്രിക
ആശ മാളവ്യ

സ്ത്രീസുരക്ഷ മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി സൈക്കിളില്‍ ആശ മാളവ്യയുടെ ഭാരതപര്യടനം

തിരുവനന്തപുരം: സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തി പ്രശസ്ത പർവതാരോഹകയും സൈക്കിൾ യാത്രികയുമായ ആശ മാളവ്യ നടത്തുന്ന സൈക്കിൾ യാത്ര തിരുവനന്തപുരം പിന്നിട്ടു. ഇന്ത്യയിലുടനീളം 20,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയാണ് ഇത്തവണ ലക്ഷ്യം. നവംബര്‍ ഒന്നിന് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും തുടങ്ങിയ യാത്ര 11 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ആശയുടെ പദ്ധതി.

ഇതുവരെ മധ്യപ്രദേശ് , ഗുജറാത്ത് , മഹാരാഷ്ട്ര, ഗോവ ,കർണാടക എന്നീ 5 സംസ്ഥാനങ്ങൾ കടന്നാണ് യാത്ര കേരളത്തിലെത്തിയത്. ആളുകള്‍ നല്‍കുന്ന സഹായത്തോടെയാണ് യാത്ര തുടരുന്നത്. ഓരോ സംസ്ഥാനത്തിൻ്റെയും തലസ്ഥാനത്തേയും മുഖ്യമന്ത്രിമാരേയും കൂടി സന്ദർശിച്ചു കൊണ്ടാണ് ആശാ മാളവ്യ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുക.

തിരുവനന്തപുരത്ത് രാജ്ഭവനിലായിരുന്നു ആശ മാളവ്യയുടെ താമസം. ഒരു ദിവസം 100 മുതൽ 200 കിലോമീറ്റർ വരെയാണ് സൈക്കിളിൽ യാത്ര. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൂടെയും മാളവ്യയുടെ സൈക്കിൾ സഞ്ചരിക്കും. തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്കാണ് ആശ മാളവ്യ പോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.