ETV Bharat / state

Child Welfare Committee Financial irregularities: ശിശുക്ഷേമ സമിതിയിൽ സാമ്പത്തിക ക്രമക്കേട്; ഗവർണറെ തള്ളി അരുൺ ഗോപി

author img

By ETV Bharat Kerala Team

Published : Oct 26, 2023, 3:21 PM IST

Updated : Oct 26, 2023, 5:04 PM IST

Arun Gopi On Child Welfare Committee  Financial irregularities Child Welfare Committee  Financial irregularities news  Child Welfare Committee Financial irregularities  governor on Child Welfare Committee  കേരള ശിശു ക്ഷേമ സമിതിയിൽ സാമ്പത്തിക ക്രമക്കേട്  ഗവർണറുടെ ആരോപണം നിഷേധിച്ച് അരുൺ ഗോപി  ഗവർണർക്കെതിരെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി  ഐസിസിഡബ്ല്യൂവിന്‍റെ മേലിലുള്ള ആരോപണം  ശിശു ക്ഷേമ സമിതിയെ അപകീർത്തിപ്പെടുത്തി
Arun Gopi On Financial irregularities in Child Welfare Committee

Financial irregularities in Child Welfare Committee: കേരള ശിശുക്ഷേമ സമിതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ഗവർണറുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി

തിരുവനന്തപുരം : കേരള ശിശുക്ഷേമ സമിതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ഗവർണറുടെ ആരോപണം നിഷേധിച്ച് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി.

ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി പറയുന്നു: ഐ ജി ഓഫിസ് അധികൃതരടക്കം കൃത്യമായ ഓഡിറ്റിംഗ് നടത്തിയാണ് സമിതി മുന്നോട്ട് പോകുന്നത് (Arun Gopi On Financial irregularities in Child Welfare Committee). ഐസിസിഡബ്ല്യൂമായി (ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ ) ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലായിരുന്നു രക്ഷാധികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയിരുന്നത്. ഐസിസിഡബ്ല്യൂവിന്‍റെ മേലിലുള്ള ആരോപണം ആണ് ശിശുക്ഷേമ സമിതിയുടെ മേൽ കെട്ടിവച്ചത്.

2023 ആഗസ്‌റ്റ്‌ 2ന് ചേർന്ന സ്‌റ്റാൻഡിംഗ് കമ്മിറ്റി യോഗം ഐസിസിഡബ്ല്യൂയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ശിശു ക്ഷേമസമിതിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സൈറ്റുകളിൽ നിന്ന് പേരും ഫോട്ടോയും നീക്കം ചെയ്യണം എന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ചു. കേന്ദ്ര നിർദ്ദേശപ്രകാരം സ്ഥാനം ഒഴിഞ്ഞു എന്നാണ് ഗവർണർ അറിയിച്ചത്.

ശിശു ക്ഷേമ സമിതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല. ഏത് അന്വേഷണത്തേയും സമിതി സ്വാഗതം ചെയ്യുന്നു. കേരള ശിശുക്ഷേമ സമിതി നടത്തുന്നത് മാതൃകാപരമായ പ്രവർത്തനനങ്ങളാണ്. തുടർ നടപടികൾ സർക്കാരുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി പറഞ്ഞു.

ALSO READ :'അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും': ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പുതുജീവന്‍, സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി: ചെങ്ങന്നൂർ മുളക്കുഴയിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. കുട്ടിയെ പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ഓമല്ലൂരിലെ 'തണൽ' സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു (Abandoned New Born Baby Discharged From Hospital).

ഏപ്രിൽ നാലാം തിയതി ജനിച്ച കുട്ടിയെ അമ്മ ബക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവത്തെക്കുറിച്ചും നവജാത ശിശുവിനെ ഉപേക്ഷിച്ചതിനെ കുറിച്ചും ഡോക്‌ടറോട് വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും യുവതിയുടെ ചെങ്ങന്നൂർ മുളക്കുഴയിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. വീട്ടിലെ ശുചിമുറിയിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. ശേഷം കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ഐസിഎച്ചിലെ വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് വിദഗ്‌ധ ചികിത്സ നൽകിയിരുന്നത്. പത്തനംതിട്ട സിഡബ്ല്യൂസിയിലെ നാല് കെയർടേക്കർമാരും മാറിമാറി 24 മണിക്കൂറും കുഞ്ഞിന്‍റെ കൂടെ ഉണ്ടായിരുന്നു. കുഞ്ഞിന്‍റെ ജനനം മാസം തികയാതെയായിരുന്നു.

എട്ട് മാസം മാത്രം വളർച്ചയുണ്ടായിരുന്നു കുഞ്ഞിന് 1.3 കിലോ ഭാരമായിരുന്നു ഉണ്ടായത്. കൂടാതെ ശ്വാസംമുട്ടൽ, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, അവയവങ്ങളുടെ വളർച്ച കുറവ് എന്നിവയും നേരിട്ടിരുന്നു.

Last Updated :Oct 26, 2023, 5:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.