ETV Bharat / state

സർവകലാശാലകളിലെ സ്ഥിരം വിസി നിയമന നടപടിയിലേക്ക് കടക്കാനൊരുങ്ങി ഗവർണർ

author img

By ETV Bharat Kerala Team

Published : Dec 8, 2023, 5:05 PM IST

permanent VCs in universities സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്ക് സ്ഥിരം വിസി മാരെ നിയമിക്കാനുള്ള നടപടികള്‍ക്കൊരുങ്ങി ഗവർണർ മുഹമ്മദ്ഖാൻ.

appointing permanent VCs in universities  permanent VCs in universities  VCs in universities  governor  ഗവർണർ  Arif Mohammed Khan  ആരിഫ് മുഹമ്മദ് ഖാൻ  വിസി നിയമനം  Appointment of VC  സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം
Appointment of VC

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ കേസിൽ സുപ്രീംകോടതി ചാൻസലറുടെ സ്വതന്ത്ര അധികാരത്തെ കുറിച്ച് ഓർമിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്ക് സ്ഥിരം വിസി മാരെ നിയമിക്കാനുള്ള നടപടികളിലേക്ക് ഒരുങ്ങി ഗവർണർ മുഹമ്മദ്ഖാൻ (appointing permanent VCs in universities).

ഇതിന്‍റെ ഭാഗമായി സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് 9 സർവ്വകലാശാലകൾക്ക് ഗവർണർ കത്ത് നൽകും. നിലവിൽ വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസിലറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധി എന്നിങ്ങനെ മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് ആവശ്യം. ഇതിൽ യുജിസിയുടെ പ്രതിനിധിയെയും ചാൻസിലറുടെ പ്രതിനിധിയെയും ഗവർണർക്ക് നൽകാം.

സെലക്‌ട്‌ അംഗങ്ങൾ നിയോഗിക്കുന്ന പ്രതിനിധിയാണ് സെർച്ച് കമ്മിറ്റിയിലേക്ക് പരിഗണിക്കുക. നിലവിൽ കാലിക്കറ്റ് കേരള സർവകലാശാലകളിലേക്ക് ഗവർണർ നിയമിച്ച പുതിയ സെലക്‌ട്‌ മെമ്പർമാർ പൂർണ്ണ സംഘപരിവാർ പ്രവർത്തകരാണെന്ന പ്രതിഷേധം ഇടതുപക്ഷം ഉയർത്തുന്നുണ്ട്.

കണ്ണൂർ, കേരള, എം ജി, കുസാറ്റ്, ഫിഷറീസ്, മലയാളം, കെ ടി യു, കാർഷികം, നിയമം എന്നീ സർവകലാശാലയിലാണ് നിലവിൽ സ്ഥിരം വിസി മാർ ഇല്ലാത്തത്.

സുപ്രീം കോടതി വിധി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സുപ്രീം കോടതി നവംബര്‍ 30 ന്‌ റദ്ദാക്കിയിരുന്നു. 2021 നവംബറില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി റദ്ദ് ചെയ്‌തത്. കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങി എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചാന്‍സലറില്‍ നിക്ഷിപ്‌തമായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിറവേറ്റാന്‍ കേരള ഗവര്‍ണര്‍ തയാറായില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ് പുനര്‍ നിയമനം നല്‍കാന്‍ മുന്‍കൈയെടുത്തതെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത് മുഖവിലക്കെടുത്തായിരുന്നു കോടതി വിധി.

ചാന്‍സലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടായി എന്ന് കോടതി ഉത്തരവില്‍ പറയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദി വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു വിധി.

സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് താന്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം നല്‍കിയതെന്നും, മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഗവര്‍ണര്‍ അന്ന് പുറത്തുവിട്ടു. പിന്നാലെ സര്‍ക്കാരിന്‍റെ ഇഷ്‌ടക്കാരെ വിസിമാരാക്കാനുള്ള നീക്കത്തിനെതിരെ ഗവര്‍ണര്‍ ശക്തമായി രംഗത്തെത്തി.

ALSO READ: ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ALSO READ: കണ്ണൂർ വിസി നിയമനത്തില്‍ മുഖ്യമന്ത്രിയെ ഉന്നമിട്ട് ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിപക്ഷം ; അടുത്ത ഊഴം പ്രിയ വർഗീസിനോ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.