ETV Bharat / state

Alencier Reaction On His Controversial Statement: 'തിരുത്തേണ്ട ആവശ്യമില്ല, പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നു'; വിവാദ പരാമർശത്തിൽ അലൻസിയർ

author img

By ETV Bharat Kerala Team

Published : Sep 15, 2023, 10:58 AM IST

Updated : Sep 15, 2023, 1:42 PM IST

Alencier clarifies his stand on controversial statement: പൊതുവായി കൊടുക്കുന്ന പ്രതിമ എന്തിന് പെൺ രൂപമാവുന്നു. പുരുഷന് യാതൊരു നീതിയും സമൂഹത്തിൽ ലഭിക്കുന്നില്ലെന്നും അലൻസിയർ.

Alencier controversial statement at award venue  Alencier controversial statement  Alencier clarifies controversial statement  Alencier clarifies his stand  Alencier  Alencier statement  Alencier award statement  Alencier award venue  actor Alencier
Alencier controversial statement at award venue

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ (Alencier clarifies his stand on controversial statement). താൻ പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് അലൻസിയർ പറഞ്ഞു. സ്ത്രീക്ക് മാത്രമല്ല പുരുഷന്മാർക്കും അവകാശം ഉണ്ടെന്നും പൊതുവായി കൊടുക്കുന്ന പ്രതിമ എന്തിന് പെൺ രൂപമാവുന്നുവെന്നും അലൻസിയർ ചോദിച്ചു.

താൻ സ്ത്രീയെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ, പുരുഷന്മാരെയും ബഹുമാനിക്കേണ്ടതുണ്ട്. സംവരണം ലഭിക്കാത്ത വ്യക്തിയാണ് പുരുഷൻ. പുരുഷന് യാതൊരു നീതിയും സമൂഹത്തിൽ ലഭിക്കുന്നില്ല എന്ന് അലൻസിയർ (Alencier) കൂട്ടിച്ചേർത്തു.

പ്രസംഗത്തിൽ തെറ്റില്ല. തിരുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും താരം വ്യക്തമാക്കി. മറ്റുള്ളവർ ഇത് സംബന്ധിച്ച് പറയാത്തതിൽ തനിക്ക് ഉത്തരവാദിത്തമില്ല. വലിയ വേദിയിൽ അവസരം കിട്ടിയപ്പോൾ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങളിൽ തന്നെ കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ല. ഇനി അതിനായി ശ്രമിക്കുകയാണെങ്കിൽ താൻ അത് ആസ്വദിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അലൻസിയർ പറഞ്ഞു.

സ്ത്രീക്ക് മാത്രമല്ല അവകാശവും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കഴിവുമെന്ന് പറഞ്ഞ താരം കോൺഗ്രസുകാർക്ക് ഭരണം കിട്ടാത്തതിന് കാരണം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കാരണമാണെന്നും പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ചാണ് നടന്‍ അലൻസിയറിന്‍റെ വിവാദ പരാമര്‍ശം (Alencier controversial statement at award venue). ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു നടന്‍റെ പ്രസ്‌താവന. സ്പെഷ്യൽ ജൂറി അവാർഡിന് (Special Jury Award) സ്വർണം പൂശിയ പുരസ്‌കാരം തരണമെന്നും 25,000 രൂപ മാത്രം നൽകി അപമാനിക്കരുതെന്നും അലൻസിയർ പറഞ്ഞു (Alencier Ley Lopez's Controversial Statement).

ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് താൻ അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞു. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് അലന്‍സിയറിന് ലഭിച്ചത്.

Also read : Alencier Ley Lopez's Controversial Statement :'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, സ്വർണംപൂശിയത് തരണം '; വിവാദപരാമര്‍ശവുമായി അലന്‍സിയര്‍

അലൻസിയറിനെതിരെ വ്യാപക വിമർശനം : അലൻസിയറിന്‍റെ സ്‌ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. നടൻ ഹരീഷ് പേരടിയും സംവിധായികയും അവാർഡ് ജേതാവുമായ ശ്രുതി ശരണ്യവും അലൻസിയാറിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും പ്രതികരണം അറിയിച്ചത്. സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ അലൻസിയാറുടെ അവാർഡ് പിൻവലിക്കണമെന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായ അലൻസിയറുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശം അങ്ങേയറ്റം നാണക്കേടാണെന്നാണ് വിഷയത്തിൽ ശ്രുതി ശരണ്യത്തിന്‍റെ പ്രതികരണം.

Last Updated : Sep 15, 2023, 1:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.