ETV Bharat / state

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; ലോങ്ങ്‌ ജംപില്‍ സ്വര്‍ണത്തിളക്കം കാസര്‍കോടിന്

author img

By

Published : Dec 5, 2022, 4:33 PM IST

Updated : Dec 5, 2022, 4:57 PM IST

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ജൂനിയർ ആൺകുട്ടികളുടെ ലോങ്ങ്‌ ജംപില്‍ സ്വര്‍ണം നേടി കാസര്‍കോട് പാലവിള സെന്‍റ് ജോണ്‍സ് എച്ച്എസ്‌എസിലെ ആല്‍ബിന്‍.

ലോങ്ങ്‌ ജമ്പില്‍ ആല്‍ബിന് സ്വര്‍ണ തിളക്കം  സ്വര്‍ണം നേടി ആല്‍ബിന്‍  Albin won gold  state school sports festival  state school sports  ലോങ്ങ്‌ ജംപില്‍ സ്വര്‍ണം നേടി കാസര്‍കോട്  സംസ്ഥാന സ്‌കൂള്‍ കായികോത്സവം  ലോങ്ങ്‌ ജംപില്‍ സ്വര്‍ണം തിളക്കം കാസര്‍കോടിന്  ലോങ്ങ്‌ ജംപില്‍ സ്വര്‍ണം നേടി കാസര്‍കോട്  സംസ്ഥാന സ്‌കൂള്‍ കായികോത്സവം  കായിക താരം  kerala news updates  latest news in kerala  sports news updates  latest sports news
ലോങ്ങ്‌ ജംപില്‍ സ്വര്‍ണം നേടിയ ആല്‍ബിന്‍

തിരുവനന്തപുരം: പരാധീനതകളെ ചാടി തോല്‍പ്പിച്ച് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്വര്‍ണ തിളക്കവുമായി ആല്‍ബിന്‍. ജൂനിയർ ആൺകുട്ടികളുടെ ലോങ്ങ്‌ ജംപില്‍ 6.47 മീറ്റർ ദൂരം ചാടി കടന്നാണ് കാസര്‍കോട് പാലവിള സെന്‍റ് ജോണ്‍സ് എച്ച്എസ്‌എസിലെ വിദ്യാര്‍ഥി സ്വര്‍ണം സ്വന്തമാക്കിയത്. പരീശിലനം നടത്താന്‍ സ്‌കൂളില്‍ സൗകര്യങ്ങളില്ലെന്നതാണ് ആല്‍ബിന്‍ നേരിടുന്ന വെല്ലുവിളി.

ലോങ്ങ്‌ ജംപില്‍ സ്വര്‍ണം നേടിയ ആല്‍ബിന്‍

ആല്‍ബിനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ മുൻ ഒളിമ്പ്യനായ കോച്ച് മാത്യുവാണ് പരിശീലനം നടത്താന്‍ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യം ഒരുക്കി കൊടുത്തത്. ആല്‍ബിന് പരിശീലനം നടത്തുന്നതിനായി മുറ്റത്ത് പിറ്റും ഓട്ട പരിശീലനത്തിനായി വീടിന് ചുറ്റും ട്രാക്കും സജീകരിച്ച് കൊടുത്തു മാത്യു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മാത്യുവിന്‍റെ വീട്ടിലാണ് ആര്‍ബിന്‍ പരിശീലനം നടത്തിയത്.

വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പരിശീലനം നടത്താനായി സ്‌കൂള്‍ മുറ്റത്ത് ചെറിയൊരു പിറ്റ് ഒരുക്കിയിട്ടുണ്ട് സ്‌കൂള്‍ അധികൃതര്‍. രാവിലെ ഏഴ് മണിക്ക് ആല്‍ബിന്‍ തുടങ്ങുന്ന പരിശീലനം വൈകിട്ട് ഏഴ് മണി വരെ തുടരും. സ്‌ട്രോക്ക് ബാധിച്ച് ആല്‍ബിന്‍റെ അച്ഛന്‍ കിടപ്പിലാണ്. എങ്കിലും തളരാതെ പിടിച്ച് നില്‍ക്കാന്‍ ആല്‍ബിനായി.

കഴിഞ്ഞ വർഷം നടന്ന അമച്വർ മീറ്റിൽ സ്വർണവും ഹർഡിൽസിൽ വെള്ളിയും കരസ്ഥമാക്കിയതോടെയാണ് ആൽബിനിലെ കായിക പ്രതിഭയെ ലോകം തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.

Last Updated : Dec 5, 2022, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.