ETV Bharat / state

ജോജു മാപ്പുപറയണമെന്ന കോണ്‍ഗ്രസ് ആവശ്യം വിചിത്രം: എ വിജയരാഘവന്‍

author img

By

Published : Nov 11, 2021, 7:12 PM IST

Updated : Nov 11, 2021, 7:27 PM IST

സംഘപരിവാര്‍ ശൈലിയിലാണ് നടന്‍ ജോജു ജോര്‍ജിനോട് കോണ്‍ഗ്രസ് പെരുമാറുന്നത്. ഉത്തരേന്ത്യന്‍ ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി. അക്രമത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് ശിഷ്യപ്പെടുന്നു എന്നും വിജയരാഘവന്‍

A Vijayaraghavan  CPM latest news  A Vijayaraghavan Against Congress  A Vijayaraghavan Against Congress latest news  Joju George issue  കോണ്‍ഗ്രസിനെതിരെ എ വിജയരാഘവന്‍  എ വിജയരാഘവന്‍ പുതിയ വാര്‍ത്ത  ജോജു ജോര്‍ജ് വാര്‍ത്ത  ജോജു ജോര്‍ജ്
കയ്യേറ്റത്തിനു വിധേയനായ ജോജു മാപ്പുപറയണമെന്ന കോണ്‍ഗ്രസ് ആവശ്യം വിചിത്രം: എ വിജയരാഘവന്‍

തിരുവനന്തപുരം: ചിത്രം വരച്ചതിന്‍റെ പേരില്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെ തടഞ്ഞ സംഘപരിവാര്‍ ശൈലിയിലാണ് നടന്‍ ജോജു ജോര്‍ജിനോട് കോണ്‍ഗ്രസ് നേതൃത്വം പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. അക്രമണോത്സുകമായി കാര്യങ്ങള്‍ നീക്കുക എന്ന ഉത്തരേന്ത്യന്‍ ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറിയിരിക്കുന്നു.

Also Read: Monson Mavunkal Case: മോൻസൺ കേസില്‍ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

ജോജു ജോര്‍ജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. അതിനെ പൂര്‍ണമായി കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു. കയ്യേറ്റത്തിനു വിധേയനായ ജോജു മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് അതിക്രമം ഷാജി കൈലാസിന്‍റെ സിനിമ ഷൂട്ട് ചെയ്യുന്നിടത്തു വരെ എത്തി.

ജോജു മാപ്പുപറയണമെന്ന കോണ്‍ഗ്രസ് ആവശ്യം വിചിത്രം: എ വിജയരാഘവന്‍

അക്രമത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് ശിഷ്യപ്പെടുന്നു എന്നാണ് കാണുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഒരു ബഹുജന സമരത്തോട് ജോജു വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ കാര്യങ്ങളെ കാണേണ്ടതെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.

Last Updated : Nov 11, 2021, 7:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.