ETV Bharat / state

പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : പ്രതിക്ക് 49 വർഷം കഠിന തടവും 86,000 രൂപ പിഴയും

author img

By

Published : Mar 29, 2023, 6:01 PM IST

2021 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. പ്രതി പെണ്‍കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

പതിനാറ് കാരിക്ക് നേരെ പീഡനം  പീഡനക്കേസിൽ പ്രതിക്ക് 49 വർഷം കഠിന തടവ്  പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി  പതിനാറുകാരിയെ പീഡിപ്പിച്ചു  MOLESTING 16 YEAR OLD GIRL  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി  പീഡനം  Accused gets 49 years imprisonment in rape case  പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്  പൊലീസ്  കോടതി  തിരുവനന്തപുരം വാർത്തകൾ  തിരുവനന്തപുരം പീഡനം  തിരുവനന്തപുരം ക്രൈം വാർത്തകൾ
പീഡനക്കേസിൽ 49 വർഷം തടവ്

തിരുവനന്തപുരം : പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് നാൽപ്പത്തി ഒമ്പത് വർഷം കഠിന തടവും 86,000 രൂപ പിഴയും. പ്രതി ശിൽപിക്കാണ് (27) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്‌ജി ആജ് സുദർശനൻ വിധിന്യായത്തിൽ പറയുന്നുണ്ട്. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. 2021 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി പല തവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്‌തിരുന്നു.

ഇതിനിടെ സംഭവ ദിവസം പ്രതി കുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പ്രതിരോധിച്ചപ്പോൾ കൈകൾ പിന്നോട്ടാക്കി ഷാൾവച്ച് കെട്ടുകയും വാ പൊത്തി പിടിച്ചതിന് ശേഷം പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് 2021 സെപ്‌റ്റംബര്‍ 24 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കുട്ടി വീടിന് പുറത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ പ്രതി കുളിമുറി തള്ളി തുറന്ന് അകത്ത് കയറി പീഡിപ്പിച്ചു.

സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇടുമെന്നും ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. പ്രതി മറ്റ് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായതിനാൽ കുട്ടി ഭയന്ന് പോയി.

കുറച്ച് മാസങ്ങൾക്ക് ശേഷം വയറ് വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. തുടർന്നാണ് ആര്യനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ എസ്.എ.ടി ആശുപത്രിയിൽ കുട്ടി ഗർഭഛിദ്രം ചെയ്തു. പൊലീസ് ഭ്രൂണം പ്രതിയുടെ രക്ത സാമ്പിളുമായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ഇരുപത്തി ഒന്ന് സാക്ഷികൾ, മുപ്പത്തിമൂന്ന് രേഖകൾ, ഏഴ് തൊണ്ടി മുതലുകൾ എന്നിവ ഹാജരാക്കി. ആര്യനാട് പൊലീസ് ഇൻസ്പെക്‌ടർ ജോസ്.എൻ.ആർ, എസ് ഐ ഷീന.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.

എട്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മാവന് 40 വർഷം തടവ് : സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, ശാരീരിക വെല്ലുവിളികളുള്ള അമ്മാവനെ കഴിഞ്ഞ ദിവസമാണ് കോടതി 40 വർഷം കഠിന തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി ഷിബുവിന്‍റേതായിരുന്നു ഉത്തരവ്.

കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്‌ച തോറും വീട്ടിലെത്താറുള്ള പ്രതി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. തുടർന്ന് കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറയുകയും സുഹൃത്ത് പീഡന വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയുമായിരുന്നു.

വിചാരണ സമയത്ത് കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്കനുകൂലമായി മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകൾ ഹാജരാക്കുകയും ചെയ്‌തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദാണ് ഹാജരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.