ETV Bharat / state

സംസ്ഥാനത്ത് 15,058 പേര്‍ക്ക് കൂടി COVID 19 ; 99 മരണം

author img

By

Published : Sep 13, 2021, 6:04 PM IST

Updated : Sep 13, 2021, 7:05 PM IST

covid  covid cases  kerala COVID  monday in kerala  കേരള കൊവിഡ്  കോവിഡ് കണക്കുകള്‍  കേരള സര്‍ക്കാര്‍  kerala govt  രണ്ടാം പിണറായി സര്‍ക്കാര്‍  2 nd pinarayi govt
സംസ്ഥാനത്ത് 15,058 പേര്‍ക്ക് കൂടി COVID; 99 മരണം

17:49 September 13

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ് ഞായറാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 15,058 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 14,336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടി. 

41,58,504 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇതോടെ 2,08,773 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 

ജില്ലകളില്‍ സ്ഥിരീകരിച്ച രോഗബാധ  

തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 29,525 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയത്  

തിരുവനന്തപുരം 1993, കൊല്ലം 2243, പത്തനംതിട്ട 1111, ആലപ്പുഴ 1747, കോട്ടയം 2234, ഇടുക്കി 1157, എറണാകുളം 3699, തൃശൂര്‍ 2790, പാലക്കാട് 2218, മലപ്പുറം 2701, കോഴിക്കോട് 3520, വയനാട് 966, കണ്ണൂര്‍ 1608, കാസര്‍ഗോഡ് 452 എന്നിങ്ങനേയാണ് രോഗമുക്തിയായത്.  

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം

നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗ പ്രതിരോധ നിയന്ത്രണം  

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

ALSO READ: ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം, ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല : കെ സുരേന്ദ്രൻ

Last Updated :Sep 13, 2021, 7:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.