ETV Bharat / state

തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

author img

By

Published : Dec 23, 2022, 10:35 AM IST

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ശബരിമല സന്നിധാനത്ത് എത്തും.

തങ്ക അങ്കി ഘോഷയാത്ര  തങ്ക അങ്കി  ശബരിമല തങ്ക അങ്കി  ശബരിമല തങ്ക അങ്കി രഥ ഘോഷയാത്ര  ആറന്മുള പാർഥസാരഥി ക്ഷേത്രം തങ്ക അങ്കി ഘോഷയാത്ര  thanka anki procession started  thanka anki procession  thanka anki  aranmula temple  aranmula parthasaradhi temple  ആറന്മുള പാർഥസാരഥി ക്ഷേത്രം  ശബരിമല മണ്ഡലപൂജ  മണ്ഡലപൂജ  തങ്ക അങ്കി രഥഘോഷയാത്ര  ഘോഷയാത്ര  sabarimala
തങ്ക അങ്കി ഘോഷയാത്ര

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

ഘോഷയാത്ര ഡിസംബർ 26ന് വൈകിട്ട് ദീപാരാധനയ്ക്കു മുൻപ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ

ഡിസംബർ 23, 2022
ആറന്മുള പാർഥസാരഥി ക്ഷേത്രം(ആരംഭം)7am
മൂർത്തിട്ട ഗണപതി ക്ഷേത്രം7.15am
പുന്നംതോട്ടം ദേവീ ക്ഷേത്രം7.30am
ചവുട്ടുകുളം മഹാദേവക്ഷേത്രം7.45am
തിരുവഞ്ചാംകാവ് ദേവിക്ഷേത്രം8am
നെടുംപ്രയാർ തേവലശേരി ദേവി ക്ഷേത്രം8.30am
നെടുംപ്രയാർ ജംഗ്ഷൻ9.30am
കോഴഞ്ചേരി ടൗൺ10am
തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷൻ10.15am
കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം10.30am
കാരംവേലി11am
ഇലന്തൂർ ഇടത്താവളം11.15am
ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം11.20am
ഇലന്തൂർ ഗണപതി ക്ഷേത്രം11.30am
ഇലന്തൂർ കോളനി ജംഗ്ഷൻ11.45am
ഇലന്തൂർ നാരായണമംഗലം12.30pm
അയത്തിൽ മലനട ജംഗ്ഷൻ2pm
അയത്തിൽ കുടുംബയോഗ മന്ദിരം2.30pm
അയത്തിൽ ഗുരുമന്ദിര ജംഗ്ഷൻ2.40pm
മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം2.50pm
ഇലവുംതിട്ട ദേവീക്ഷേത്രം3.15pm
ഇലവുംതിട്ട മലനട3.45pm
മുട്ടത്തുകോണം എസ്.എൻ.ഡി.പി.മന്ദിരം4.30pm
കൈതവന ദേവീക്ഷേത്രം5.30pm
പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം6pm
ചീക്കനാൽ6.30pm
ഊപ്പമൺ ജംഗ്ഷൻ7pm
ഓമല്ലൂർ ശ്രീ രക്തകണ്‌ഠസ്വാമി ക്ഷേത്രം (വിശ്രമം)8pm
ഡിസംബർ 24, 2022
ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം (ആരംഭം)8am
കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം9am
അഴൂർ ജംഗ്ഷൻ10am
പത്തനംതിട്ട ഊരമ്മൻ കോവിൽ10.45am
പത്തനംതിട്ട ശാസ്താക്ഷേത്രം11am
കരിമ്പനയ്ക്കൽ ദേവിക്ഷേത്രം11.30am
ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം12pm
വിഎസ്എസ് 78-ാം നമ്പർ ശാഖ കടമ്മനിട്ട12.30pm
കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം)1pm
കടമ്മനിട്ട ഋഷികേശ ക്ഷേത്രം2.15pm
കോട്ടപ്പാറ കല്ലേലിമുക്ക്2.30pm
പേഴുംകാട് എസ്എൻഡിപി മന്ദിരം2.45pm
മേക്കൊഴൂർ ക്ഷേത്രം3.15pm
മൈലപ്ര ഭഗവതി ക്ഷേത്രം3.45pm
കുമ്പഴ ജംഗ്ഷൻ4.15pm
പാലമറ്റൂർ അമ്പലമുക്ക്4.30pm
പുളിമുക്ക്4.45pm
വെട്ടൂർ ശ്രീ മഹാവിഷ്‌ണു ക്ഷേത്ര ഗോപുരപ്പടി5.30pm
ഇളകൊള്ളൂർ മഹാദേവക്ഷേത്രം6.15pm
ചിറ്റൂർ മുക്ക്7.15pm
കോന്നി ടൗൺ7.45pm
കോന്നി ചിറയ്ക്കൽ ക്ഷേത്രം8pm
കോന്നി മുരിങ്ങമംഗലം ക്ഷേത്രം (ഭക്ഷണം, വിശ്രമം)8.30pm
ഡിസംബർ 25, 2022
കോന്നി മുരിങ്ങമംഗലം ക്ഷേത്രം (ആരംഭം)7.30am
ചിറ്റൂർ മഹാദേവ ക്ഷേത്രം8am
അട്ടച്ചാക്കൽ.8.30am
വെട്ടൂർ ക്ഷേത്രം(പ്രഭാതഭക്ഷണം)9am
മൈലാടുംപാറ, 11ന് കോട്ടമുക്ക്10.30am
മലയാലപ്പുഴ ക്ഷേത്രം12pm
മലയാലപ്പുഴ താഴം1pm
മണ്ണാറക്കുളഞ്ഞി1.15pm
തോട്ടമൺകാവ് ക്ഷേത്രം3pm
റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം)3.30pm
ഇടക്കുളം ശാസ്താക്ഷേത്രം5.30pm
വടശേരിക്കര ചെറുകാവ്6.30pm
വടശേരിക്കര പ്രയാർ മഹാവിഷ്‌ണു ക്ഷേത്രം7pm
മാടമൺ ക്ഷേത്രം. 7.45pm
പെരുനാട് ശാസ്‌താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം)8.30pm
ഡിസംബർ 26, 2022
പെരുനാട് ശാസ്‌താ ക്ഷേത്രം(ആരംഭം)8am
ളാഹ സത്രം9am
പ്ലാപ്പള്ളി10am
നിലയ്ക്കൽ ക്ഷേത്രം11am
ചാലക്കയം1pm
പമ്പ(വിശ്രമം)1.30pm
ശരംകുത്തി5pm

പമ്പയിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.