ETV Bharat / state

Sabarimala |പൂങ്കാവനത്തിൽ ഭക്തിയുടെ കളഭസുഗന്ധമായി യുവശ്രീയുടെ സംഗീതാര്‍ച്ചന

author img

By

Published : Nov 18, 2021, 9:19 PM IST

'തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി....'എന്ന അയ്യപ്പ ഭക്തി ഗാനത്തിന്‍റെ തമിഴ് വരികളാണ് നാലാം ക്ലാസുകാരി യുവശ്രീ (Yuvasree) അയ്യപ്പ ശ്രീകോവിലിനുമുന്നിൽ (Sabarimala) പാടിയത്

Youvasree sings devotional song  Four year old sings devotional songs at Sabarimala  Sabarimala  Sabarimala devotional song  Youvasree  Malikappuram  മാളികപ്പുറം  യുവശ്രീയുടെ ഗാനം  ടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി  അയ്യപ്പന് മുന്നില്‍ സംഗീതാര്‍ച്ചന  ശബരിമയില്‍ നിന്നും ഗാനം ആലപിച്ച കുട്ടി
പൂങ്കാവനത്തിൽ ഭക്തിയുടെ കളഭസുഗന്ധം പൊഴിച്ച് യുവശ്രീയുടെ സംഗീതാര്‍ച്ചന

പത്തനംതിട്ട : ദർശന പുണ്യത്തിനൊപ്പം അയ്യപ്പ സ്വാമിക്കd (Ayyappa Swamy) മുന്നിൽ സംഗീതാർച്ചന നടത്താൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കന്നി മാളികപ്പുറം യുവശ്രീ (Yuvasree) .

'തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി....'എന്ന അയ്യപ്പ ഭക്തി ഗാനത്തിന്‍റെ തമിഴ് വരികളാണ് നാലാം ക്ലാസുകാരി യുവശ്രീ അയ്യപ്പന്‍റെ ശ്രീകോവിലിനുമുന്നിൽ നിന്ന് മനമുരുകി പാടിയത്.

Sabarimala | പൂങ്കാവനത്തിൽ ഭക്തിയുടെ കളഭസുഗന്ധം പൊഴിച്ച് യുവശ്രീയുടെ സംഗീതാര്‍ച്ചന

Also Read: 'Halal Jaggery' | അപ്പം അരവണ നിര്‍മാണം : ഉപയോഗിക്കുന്നത് ഗുണനിലവാരമുള്ള ശര്‍ക്കരയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കുഞ്ഞുമാളികപ്പുറത്തിന്‍റെ സംഗീതാർച്ചന ഭക്തമനസുകളെ സാന്ദ്രമാക്കി. ബുധനാഴ്ച ഉച്ചപൂജയ്ക്ക് മുൻപാണ് യുവശ്രീ സ്വാമിക്ക് മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയത്.

ചെന്നൈയിൽ നിന്നും അച്ഛന്‍ ബാലാജിക്കൊപ്പമാണ് യുവശ്രീ ദര്‍ശനത്തിനെത്തിയത്. മൂന്നുവര്‍ഷമായി കര്‍ണാടക സംഗീതം അഭ്യസിക്കുന്ന യുവശ്രീ ചെന്നൈ ഔവര്‍ലേഡി സെന്‍റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.