ETV Bharat / state

പമ്പ ഡാം നാളെ തുറക്കും; തീരത്ത് ജാഗ്രതാനിര്‍ദേശം

author img

By

Published : Apr 8, 2021, 8:20 PM IST

ശബരിമല മേട വിഷു ഉത്സവത്തോടനുബന്ധിച്ച് പമ്പ ത്രിവേണിയില്‍ സ്നാനത്തിനും മറ്റും കടവുകളില്‍ ജല ലഭ്യത ഉറപ്പാക്കാനാണ് ഡാം തുറക്കുന്നത്.

sabarimala vishu festival  pamba dam open  ശബരിമല വിഷു ഉത്സവം  പമ്പാ തീരത്ത് ജാഗ്രത  ശബരിമല മേട വിഷു ഉത്സവം  നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  പത്തനംതിട്ട ജില്ലാ കലക്ടര്‍  പമ്പ ഡാം തുറക്കും  കക്കാട് കെഎസ്ഇബി  പമ്പാ ത്രിവേണി  പമ്പ അണക്കെട്ട്  pamba dam sabarimala
പമ്പാ ഡാം നാളെ തുറക്കും

പത്തനംതിട്ട: ശബരിമലയിലെ വിഷു ഉത്സവം കണക്കിലെടുത്ത് നാളെ മുതല്‍ പമ്പ അണക്കെട്ടില്‍ നിന്ന് ജലം നിയന്ത്രിതമായി തുറന്നുവിടും. പമ്പ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി. നാളെ മുതല്‍ ഈ മാസം 17 വരെ പ്രതിദിനം 25,000 ഘന മീറ്റര്‍ ജലമാണ് തുറന്നു വിടുക. ജില്ല കലക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയാണ് കക്കാട് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന് അനുമതി നല്‍കിയത്.

ആകെ 2,25,000 ഘന മീറ്റര്‍ ജലമാണ് ഇക്കാലയളവില്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിടുക. പമ്പ നദിയുടെയും കക്കാട്ട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.