ETV Bharat / state

കുംഭമാസപൂജ; ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും

author img

By

Published : Feb 10, 2023, 1:48 PM IST

ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറക്കുക. അന്ന് പൂജകൾ ഉണ്ടായിരിക്കില്ല. ഉത്രം തിരുവുത്സവത്തിനായി മാർച്ച് 26ന് നട തുറക്കും.

Sabarimala temple  Sabarimala temple will open february 12  Sabarimala  കുംഭമാസപൂജ  ശബരിമല  ശബരിമല നട  ശബരിമല നട തുറക്കും  ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരര്  ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി
കുംഭമാസപൂജ

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌ത ക്ഷേത്രം ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും.

തുടര്‍ന്ന് തന്ത്രി കണ്‌ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന 12ന് പൂജകള്‍ ഉണ്ടാവില്ല. അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

പിന്നീട് കുംഭം ഒന്നായ 13ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ. 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ്
സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 17ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.

ർമീനമാസ പൂജകള്‍ക്കായി ക്ഷേത്രനട മാര്‍ച്ച് 14ന് വൈകുന്നേരം തുറക്കും. മാര്‍ച്ച് 19ന് രാത്രി നട അടയ്ക്കും. ഉത്രം തിരുവുത്സവത്തിനായി ശബരിമല ക്ഷേത്രനട മാര്‍ച്ച് 26ന് തുറന്ന് ഏപ്രില്‍ 5ന് അടയ്ക്കും. മാര്‍ച്ച് 27നാണ് കൊടിയേറ്റ്. ഏപ്രില്‍ 5ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.