ETV Bharat / state

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട തുറന്നു, അഭിഷേകതീർഥവും ഇലപ്രസാദവും ഏറ്റുവാങ്ങി ഭക്തര്‍

author img

By

Published : Aug 17, 2022, 7:16 PM IST

ഓഗസ്റ്റ് 17 ന് പുലർച്ചെ അഞ്ച് മണിക്കാണ് ശബരിമല നട തുറന്നത്. മുതിര്‍ന്ന തന്ത്രി കണ്‌ഠരര് രാജീവരരാണ് ഭക്തർക്ക് അഭിഷേകതീർഥവും ഇലപ്രസാദവും വിതരണം ചെയ്‌തത്.

Sabarimala temple opens chingam pooja  ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട തുറന്നു  Sabarimala temple  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  pathanamthitta todays news  ശബരിമല ഇന്നത്തെ പൂജകള്‍  Sabarimala temple todays pooja
ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട തുറന്നു, അഭിഷേകതീർഥവും ഇലപ്രസാദവും ഏറ്റുവാങ്ങി ഭക്തര്‍

പത്തനംതിട്ട: ചിങ്ങപ്പുലരിയിൽ അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ശബരിമല നട തുറന്നു. പുലർച്ചെ അഞ്ച് മണിക്ക് മുതിര്‍ന്ന തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. തുടർന്ന്, നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. സ്വർണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്‌ഠരര് രാജീവരര്, ഭക്തർക്ക് അഭിഷേകതീർഥവും ഇലപ്രസാദവും വിതരണം ചെയ്‌തു.

ചിങ്ങപ്പുലരിയിൽ ശബരിമല നട തുറന്നു

ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പ് നടന്നു: പ്രസാദ വിതരണത്തിന് ശേഷം, മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 7.30 ന് ഉഷപൂജയ്‌ക്ക് ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പ് നടന്നു. വി.എൻ ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം, ആറന്മുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉൾക്കഴകം (കീഴ്‌ശാന്തി). ദേവസ്വം കമ്മിഷണർ ബി.എസ് പ്രകാശിൻ്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ് എന്നിവർ ചിങ്ങപ്പുലരിയിൽ അയ്യപ്പദർശനം നടത്തി.

ചിങ്ങം ഒന്നിൻ്റെ ഭാഗമായി ശബരിമല കലിയുഗവരദ സന്നിധിയിൽ ലക്ഷാർച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പനെ കണ്ടുതൊഴാനായി എത്തിയത്. ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്‌റ്റംബര്‍ ആറിനാണ് നട തുറക്കുക. സെപ്‌റ്റംബര്‍ 10 ന് നട അടയ്‌ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.