ETV Bharat / state

മകരവിളക്ക് മഹോത്സവം : ശബരിമല നട നാളെ തുറക്കും

author img

By

Published : Dec 29, 2022, 7:59 PM IST

മകരവിളക്ക് തീർഥാടനത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട നാളെ വൈകിട്ട് 5ന് തന്ത്രി കണ്‌ഠരര് രാജീവര് തുറക്കും

ശബരിമല നട നാളെ തുറക്കും  മകരവിളക്ക്  ശബരിമല  മകരവിളക്ക് മഹോത്സവം  pathanamthitta  sabarimala  Sabarimala Ayyappa temple open tomorrow  Makaravilakku festival
മകരവിളക്ക്

പത്തനംതിട്ട : മണ്ഡലകാലത്തിന് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീർഥാടനത്തിനായി നാളെ (30-12-2022) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്‌ഠരര് രാജീവര് നട തുറക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്‌മവും നല്‍കി യാത്രയാക്കും.

മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനുശേഷം ഭക്തര്‍ക്ക് പതിനെട്ടാംപടി കയറാം. നാളെ പ്രത്യേക പൂജകളുണ്ടാകില്ല.

മകരവിളക്ക് തീര്‍ഥാടന കാലത്തെ പൂജകള്‍ 31ന് പുലര്‍ച്ചെ 3ന് നിര്‍മാല്യത്തിന് ശേഷം തുടങ്ങും. 2023 ജനുവരി 14നാണ് മകരവിളക്ക്. ഇത്തവണത്തെ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും.

തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്ത് നിന്ന് പുറപ്പെടും. 13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂര്‍ത്തിയാക്കും. 19ന് തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും.

20ന് രാവിലെ 7ന് നട അടയ്ക്കും‌. മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.