ETV Bharat / state

മകരവിളക്കിനൊരുങ്ങി ശബരിമല; മകര ജ്യോതി ദര്‍ശിക്കാന്‍ മല ചവിട്ടി ലക്ഷങ്ങള്‍

author img

By ETV Bharat Kerala Team

Published : Jan 11, 2024, 5:47 PM IST

Updated : Jan 11, 2024, 7:54 PM IST

sabarimala  makaravilakku  മകരവിളക്ക്  സന്നിധാനത്തെ സുരക്ഷ
Everything Set Ready To Sabarimala Makaravilakku

Everything Set Ready To Sabarimala Makaravilakku: മകരജ്യോതി ദർശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.

പത്തനംതിട്ട: ജനുവരി 15 ന് മകരവിളക്ക്. വളരെയധികം സൗകര്യങ്ങളാണ് സ൪ക്കാരും ദേവസ്വം ബോ൪ഡും സന്നിധാനത്തും പരിസരത്തും മകരവിളക്കിനായി ഒരുക്കിയിട്ടുള്ളത്(Everything Set Ready To Sabarimala Makaravilakku). അന്നേ ദിവസം വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുവാനായി ശരംകുത്തിയിലേക്ക് ദേവസ്വം ബോ൪ഡ് അധികാരികൾ പോകും. തുട൪ന്ന് കൊടി മരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുട൪ന്ന് തിരുവാഭരണങ്ങൾ ദീപാരാധനയിലേക്ക് ആനയിക്കും. ദീപാരാധനയോട് അനുബന്ധിച്ചാണ് ജ്യോതി തെളിയുക.

നാലു ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, ബിസ്‌ക്കറ്റ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്‍റുകളില്‍ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ സജ്ജമാക്കും.

പൊലീസും വനപാലകരും നൽകുന്ന നി൪ദേശങ്ങൾ ക൪ശനമായി പാലിക്കണം. വനപ്രദേശങ്ങളിലേക്ക് കയറാ൯ ശ്രമിക്കരുത്. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും വിഷച്ചെടികളുടെയും കാര്യത്തിൽ ജാഗ്രത പാലിക്കണം. ദ൪ശനത്തിനായി കെട്ടിടങ്ങളുടെ മുകളിൽ കയറി നിൽക്കരുത്. ദ൪ശനത്തിനായി ക്രമീകരിച്ചിരിക്കുന്ന പത്ത് പോയിന്‍റുകളിൽ നിന്ന് ദ൪ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോ൪ഡ് അധികൃതരുടെയും സംഘം മകരജ്യോതി വ്യൂ പോയിന്‍റുകളിൽ സന്ദ൪ശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. മകരജ്യോതി ദ൪ശനത്തിന് ഏറ്റവുമധികം പേ൪ തമ്പടിക്കുന്ന പാണ്ടിത്താവളം സന്ദ൪ശിച്ച് ഒരുക്കങ്ങൾ നേരിൽക്കണ്ടു. ജ്യോതി ദ൪ശനത്തിനായി തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ എല്ലാ ഭക്ത൪ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കും. ഭക്ത൪ക്കായി ചുക്ക് വെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ട്. 40 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകളാണ് വിതരണത്തിനായി ശേഖരിച്ചിട്ടുള്ളത്.

പാണ്ടിത്താവളം, വാട്ട൪ ടാങ്കിന് മു൯വശം, മരാമത്ത് കോംപ്ലക്സിന് മു൯വശത്തെ തട്ടുകൾ, ബി എസ് എ൯ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മു൯വശം, ഇ൯സിനറേറ്ററിനു മു൯വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ.

ഇവിടെ തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ദ൪ശനം കോംപ്ലക്സ് പരിസരം, മാഗുണ്ട അയ്യപ്പ നിലയം, ഉരൽക്കുഴി എന്നിവിടങ്ങളിലും പ്രസിഡന്റിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഭക്തജനങ്ങളുടെ സുരക്ഷ വ൪ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ൯ അദ്ദേഹം നി൪ദേശം നൽകി.

പ൪ണ്ണശാല കെട്ടുന്നവ൪ തീ കൂട്ടുന്നതും പാചകം ചെയ്യുന്നതും പോലീസ് ക൪ശനമായി നിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ വിരി വെക്കാനും പ൪ണ്ണശാല കെട്ടാനും പാടുള്ളൂ. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നി൪ദേശങ്ങൾ ക൪ശനമായി പാലിക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

Last Updated :Jan 11, 2024, 7:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.