Sabarimala| ശബരിമല തീർത്ഥാടനം; പത്തനംതിട്ട ഹബ്ബിന്‍റെ പ്രവർത്തനം നാളെ മുതൽ

author img

By

Published : Nov 21, 2021, 1:42 PM IST

sabarimala pilgrimage 2021  mandala makara vilakku  pathanamthitta ksrtc  sabarimala special hub ksrtc  pamba special service  ശബരിമല തീർത്ഥാടനം  പത്തനംതിട്ട ഹബ്ബിന്‍റെ പ്രവർത്തനം  പത്തനംതിട്ട കെഎസ്ആർടിസി  അയ്യപ്പ ഭക്തർക്ക് സൗകര്യം

ശബരിമല (sabarimala pilgrimage) തീര്‍ഥാടനത്തോടനുബന്ധിച്ച്‌ പത്തനംതിട്ട (sabarimala special hub) കെഎസ്ആർടിസി ബസ് സ്‌റ്റാന്‍റിലെ ഹബ്ബിന്‍റെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി (ksrtc busstand).

പത്തനംതിട്ട: ശബരിമലയിലെ (sabarimala pilgrimage) മണ്ഡല പൂജയോട് അനുബന്ധിച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടി പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്‌റ്റാന്‍റിലെ ഹബ്ബിന്‍റെ പ്രവർത്തനം (sabarimala special hub) നാളെ (22 തിങ്കൾ) മുതൽ ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി (ksrtc busstand) അറിയിച്ചു.

എല്ലാ ദീർഘദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് അതാത് ബസിൽ തന്നെ പമ്പയിലേക്ക് നേരിട്ട് ടിക്കറ്റ് നൽകും. എന്നാൽ ഇവർക്ക് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്‌റ്റാന്‍റിൽ എത്തുമ്പോൾ ബസിൽ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും, ആവശ്യമെങ്കിൽ വിരിവെയ്ക്കാനും , ടോയ്‌ലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുവാനും, ഭക്ഷണം കഴിക്കുന്നതിനുമായ സൗകര്യം ഏർപ്പെടുത്തും. എന്നാൽ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ അയ്യപ്പ ഭക്തർക്ക് ആവശ്യമെങ്കിൽ നേരിട്ട് അതേ ബസിൽ തന്നെ പോകുവാൻ കഴിയുന്നതും ആവശ്യമെങ്കിൽ ഹബ്ബിൽ ഇറങ്ങി പത്തനംതിട്ട - പമ്പ ചെയിൻ സർവീസിൽ യാത്ര തുടരാവുന്നതുമാണ്.

ALSO READ: NDRF| ദേശീയ ദുരന്തനിവാരണ സേന ശബരിമലയില്‍ സേവനം തുടങ്ങി

വിശ്രമത്തിന് ശേഷം പത്തനംതിട്ടയിൽ നിന്നും അയ്യപ്പഭക്തർക്ക് ഇഷ്‌ടാനുസരണം തുടർന്ന്‌ യാത്ര ചെയ്യാൻ ആവശ്യമുള്ള പത്തനംതിട്ട- പമ്പ ചെയിൻ സർവീസുകൾ ക്രമീകരിക്കും. പമ്പയിലേക്ക് നേരിട്ട് ടിക്കറ്റെടുത്തവർക്ക് പത്തനംതിട്ട - പമ്പ ചെയിൻ സർവീസിൽ തുടർയാത്ര അനുവദിക്കും. നിലവിൽ 2 മണിയ്ക്കൂർ വരെ ഈ ടിക്കറ്റുകൾ ​​ഹബിൽ തുടർന്ന് ഉപയോ​ഗിക്കാനാകും.

ഇത്തരം ടിക്കറ്റുകൾ പരിശോധിക്കുന്നതിന് ക്യൂ ആർ കോഡ് ഉൾപ്പെടെയുള്ള സൗകര്യം ലഭ്യമാക്കും. ആവശ്യമെങ്കിൽ ഇന്‍റര്‍ സ്‌റ്റേറ്റ്‌ സർവ്വീസുകളും പത്തനംതിട്ടയിൽ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ടയിൽ തിരികെ ഇറങ്ങുന്ന യാത്രക്കാര്‍ക്ക്‌ അതാത് സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകുന്ന ദീർഘദൂര ബസുകളിൽ കയറി പോകാവുന്നതുമാണ്.

ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് പത്തനംതിട്ടയിൽ വിശ്രമം അടക്കമുള്ള സൗകര്യം ഏർപ്പെടുത്തും. ഇത്തരത്തിലുള്ള പ്രത്യേക സർവീസുകൾക്ക് വേണ്ടി പത്തനംതിട്ട ഡിപ്പോയ്ക്ക്‌ വിവിധ ഡിപ്പോകളിൽ നിന്നും 50 ബസുകൾ അധികമായി അനുവദിക്കുയും ചെയ്‌തു. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും ഹബ്ബിന്‍റെ സുഗമമായ പ്രവർത്തനത്തിനും 7 ഇൻസ്പെക്‌ടർമാർ അടങ്ങുന്ന 14 അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

കെഎസ്ആർടിസി യുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് :

കെഎസ്ആർടിസി, കൺട്രോൾ റൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്‌സാപ്പ് - 8129562972

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.