ETV Bharat / state

വിഷു പൂജകൾക്കായി ശബരിമല നട തുറന്നു ; ഭക്തര്‍ക്ക് തിങ്കളാഴ്‌ച മുതല്‍ പ്രവേശനം

author img

By

Published : Apr 10, 2022, 7:48 PM IST

മേടം രണ്ടായ 15 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം

sabarimala opened for vishu pooja  മേടമാസ വിഷു പൂജകൾക്കായി ശബരിമല നട തുറന്നു  മേടമാസ വിഷു പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്രനടതുറന്നു  Sabarimala Sri Dharmasastha Temple was opened for vishu pooja  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  pathanamthitta todays news
മേടമാസ വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട : വിഷു പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കാ‌ണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.

ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. നാളെ പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. നാളെ മുതൽ തിരുനട അടയ്ക്കുന്ന 18 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18 ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.