ETV Bharat / state

Sabarimala Malikappuram Melsanthi Selection ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമയും മലകയറും

author img

By ETV Bharat Kerala Team

Published : Oct 15, 2023, 5:23 PM IST

Sabarimala, Malikappuram Melsanthi selection news : പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ തമ്പുരാന്‍റെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്

Sabarimala Malikappuram Melsanthi selection  Sabarimala  Malikappuram  Melsanthi Selection  ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്  ശബരിമല  മാളികപ്പുറം  മേൽശാന്തി നറുക്കെടുപ്പ്  നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികള്‍  Children at Pandalam Palace for Selection
Melsanthi Selection

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ വരും വർഷത്തേക്ക് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി. വർമയും മലകയറും (Sabarimala, Malikappuram Melsanthi selection). പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ തമ്പുരാന്‍റെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

2011ലെ സുപ്രീംകോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ടയേഡ്‌ ജസ്റ്റിസ് കെ ടി തോമസിന്‍റെ മീഡിയേഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദേശിക്കുന്ന 10 വയസിൽ താഴെയുള്ള കുട്ടികളെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്. ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്‌ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി (18-10-2023) സന്നിധാനത്തുവച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. ശബരിമല മേൽശാന്തിയെ വൈദേഹും മാളികപ്പുറം മേൽശാന്തിയെ നിരുപമ ജി.വർമയും നറുക്കിട്ടെടുക്കും.

പന്തളം കൊട്ടാരം കുടുംബാംഗം ആലുവ വയലകര ശീവൊള്ളിമനയിൽ എസ് എച്ച് മിഥുനിന്‍റേയും ആലുവ ആടുവാശേരി വയലികോടത്തു മനയിൽ ഡോ. പ്രീജയുടേയും മകനാണ് വൈദേഹ്. ആടുവാശേരി സെയിന്‍റ്‌ ആർനോൾഡ് സെൻട്രൽ സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്‌ണന്‍റെയും എഴുമറ്റൂർ ചങ്ങഴശ്ശേരി കോയിക്കൽ ദീപശ്രീ വർമയുടേയും മകളാണ് നിരുപമ ജി വർമ. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.

പന്തളം കൊട്ടാരത്തിലെ ആശൂലം മൂലം, ഒക്‌ടോബർ 17-ന് കൈപ്പുഴ ശിവക്ഷേത്രത്തിൽ കെട്ട് നിറച്ച്, കൈപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാകും ബന്ധുക്കളോടൊപ്പം ഇവർ ശബരിമലക്ക് യാത്രതിരിക്കുക.

കേരളത്തിൻ്റെ അഭിമാനമാണ് ശബരിമല തീർഥാടനമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ: 2023-24 വര്‍ഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് (28-09-23) സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയ ഭേദമന്യേ മകരവിളക്ക് വിജയിപ്പിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കണം. ഈ വർഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന് നവംബർ 17ന് തുടക്കമാകും. ശബരിമല നവീകരണത്തിന്‌ വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌ത്‌ ദേവസ്വം വകുപ്പ്.

തീർഥാടനം വിജയകരമാക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. 50 ലക്ഷം തീർഥാടകരാണ് കഴിഞ്ഞ മണ്ഡലകാലത്ത് എത്തിയത്. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ ഇതിലും വർദ്ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. തീർഥാടകർക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും വകുപ്പുകൾ ഒരുക്കണം. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയിൽ ഇടപെടണം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് എല്ലാ വകുപ്പുകളും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം.

പൊലീസ് ആറ് ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്ന് ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്ന് ഫേസുകളിൽ 2500 പേരെ വീതവുമാണ് നിയോഗിക്കുക. വനം വകുപ്പ് മൂന്ന് ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ സ്ഥാപിക്കും. കൂടുതൽ ക്യാമറകളും സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫൻ്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് എന്നിവയെ നിയോഗിക്കും. ശുചീകരണത്തിനായി എക്കോ ഗാർഡുകളെ നിയമിക്കും. കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും, 150 ദീർഘദൂര സർവീസുകളും നടത്തും.

ALSO READ: മകരവിളക്കുത്സവം വിജയിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ ഏവരും ഒരുമിക്കണം : മന്ത്രി കെ.രാധാകൃഷ്‌ണൻ

ALSO READ: ശബരിമല വിമാനത്താവള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു; മന്ത്രി വിഎൻ വാസവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.