ETV Bharat / state

സ്‌കൂട്ടർ കാത്തിരിപ്പ്‌ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി റെയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു

author img

By

Published : Jun 15, 2020, 9:38 AM IST

മലയാലപ്പുഴ താഴം പ്രവീൺ വിലാസത്തിൽ പ്രസന്നകുമാർ വി ആർ (55) ആണ് മരിച്ചത്.

പന്തളത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടർ കാത്തിരുപ്പ്‌ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി റയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു  latest accident  pandalam accident
പന്തളത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടർ കാത്തിരുപ്പ്‌ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി റയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട: പന്തളത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടർ കാത്തിരിപ്പ്‌ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി റെയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു. മലയാലപ്പുഴ താഴം പ്രവീൺ വിലാസത്തിൽ പ്രസന്നകുമാർ വി ആർ (55) ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുമ്പോൾ പന്തളം മുടിയൂർക്കോണം ചെറുമലമുക്ക് ജംഗ്ഷനിൽ വെച്ച് രാവിലെ 6.30 നാണ് അപകടം ഉണ്ടായത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് മെയിന്‍റനർ ആയിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ പ്രസന്നകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.