ETV Bharat / state

Video| കേട്ടാല്‍ ചെവിപൊത്തുന്ന തെറിവിളിയുമായി ജനപ്രതിനിധികൾ, സംഭവം പന്തളം നഗരസഭ ഹാളില്‍

author img

By

Published : Aug 3, 2022, 8:12 AM IST

ബി.ജെ.പി പ്രതിനിധികളായ ചെയർപേഴ്‌സൺ സുശീല സന്തോഷും കൗണ്‍സിലര്‍ കെ.വി പ്രഭയും തമ്മിലാണ് വാക്കേറ്റവും അസഭ്യവർഷവും ഉണ്ടായത്. പന്തളം നഗരസഭ ഹാളില്‍, ഓഗസ്റ്റ് രണ്ടിന് വൈകിട്ട് നാലരയോടെയാണ് സംഭവം.

Pandalam Municipality chairperson counsellor clash  Pandalam Municipality  പന്തളം നഗരസഭ  പന്തളം നഗരസഭയില്‍ ബിജെപി പ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റം  പന്തളം നഗരസഭയില്‍ കൗണ്‍സിലറെ അസഭ്യം വിളിച്ച് ചെയർപേഴ്‌സൺ
പന്തളം നഗരസഭയില്‍ ബി.ജെ.പി പ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റം; കൗണ്‍സിലറെ അസഭ്യം വിളിച്ച് ചെയർപേഴ്‌സൺ

പത്തനംതിട്ട: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയര്‍പേഴ്‌സണും കൗണ്‍സിലറും തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷും ബിജെപി കൗണ്‍സിലറായ കെ.വി പ്രഭയും തമ്മിലാണ് നഗരസഭ ഹാളിൽ വച്ച് വാക്കേറ്റം ഉണ്ടായത്. ബി.ജെ.പി ജില്ല സെക്രട്ടറി കൂടിയാണ് പ്രഭ.

പന്തളം നഗരസഭയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ വാക്കേറ്റം, അസഭ്യവര്‍ഷം

സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. ഇന്നലെ വൈകിട്ട് (ഓഗസ്റ്റ് 2) നാലരയോടെയാണ് സംഭവം. ചെയർപേഴ്‌സണെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമത്തിലെ ഒരു ചിത്രത്തിന് താഴെ കമന്‍റിട്ടതാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് സൂചന.

പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണും കൗണ്‍സിലറും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചിരുന്ന പേരുകളില്‍ ഒന്നായിരുന്നു കെ.വി പ്രഭയുടേത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.