ETV Bharat / state

മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

author img

By

Published : Dec 9, 2021, 8:36 PM IST

പന്തളം കുടശ്ശനാട് കണ്ടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് ലക്ഷ്മണന്‍റെ (41) മൃതദേഹമാണ് കണ്ടെത്തിയത്

പത്തനംതിട്ട മണിമലയാർ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  മണിമലയാറ്റിൽ തിരുവല്ല പുളിക്കീഴ് കടവ് മുങ്ങിമരണം  missing man body found at Manimala River Pathanamthitta  Thiruvalla Pulikeezh Kadavu drown death
മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : മണിമലയാറ്റിൽ തിരുവല്ല പുളിക്കീഴ് കടവില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പന്തളം കുടശ്ശനാട് കണ്ടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് ലക്ഷ്മണന്‍ (41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഗ്നിശമന സേനയും സ്കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ:കാറുകാരന്‍റെ തല ഹെല്‍മറ്റുകൊണ്ട് അടിച്ചുപൊട്ടിച്ചു,വനിത പൊലീസിന്‍റെ നെഞ്ചിൽ ചവിട്ടി ; യുവാക്കള്‍ അറസ്റ്റില്‍

ബുധനാഴ്ച ഉച്ചയോടെ കടവില്‍ കുളിക്കാനിറങ്ങിയ പ്രസാദിനെ കാണാതാവുകയായിരുന്നു. ഇയാളുടെ ബാഗും ചെരുപ്പും കടവിന് സമീപത്ത് നിന്നും പുളിക്കീഴ് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് വ്യാഴാഴ്ച രാവിലെ മുതല്‍ നടത്തിയ തിരച്ചിലിൽ കടവില്‍ നിന്നും അര കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.