ETV Bharat / state

വാസന്തി മഠത്തിൽ വീണ്ടും മന്ത്രവാദം ; പൂജാദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ പൂട്ടിയിട്ടു, മോചിപ്പിച്ചത് പൊലീസെത്തി

author img

By

Published : May 3, 2023, 6:26 PM IST

Updated : May 3, 2023, 9:07 PM IST

അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി ആദ്യമെത്തുന്നത്

Malayalapuzha Vasanti Madam  Incantation again reported  Malayalapuzha  Vasanti Madam  people locked up demanding money  വാസന്തി മഠത്തിൽ വീണ്ടും മന്ത്രവാദം  പൂജ ദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ പൂട്ടിയിട്ടു  മോചിപ്പിച്ചത് പൊലീസെത്തി  അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്  സിപിഎം  ഡിവൈഎഫ്ഐ  മലയാലപ്പുഴ  വാസന്തി മഠം
വാസന്തി മഠത്തിൽ വീണ്ടും മന്ത്രവാദം; പൂജ ദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ പൂട്ടിയിട്ടു

വാസന്തി മഠത്തിൽ വീണ്ടും മന്ത്രവാദം

പത്തനംതിട്ട : മലയാലപ്പുഴയിലെ വാസന്തി മഠം എന്ന ആഭിചാര കേന്ദ്രത്തിൽ മന്ത്രവാദ പൂജയുടെ പണം ആവശ്യപ്പെട്ട് ആളുകളെ പൂട്ടിയിട്ടതായി പരാതി. സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ശേഷം പൊലീസെത്തി പൂട്ടിയിട്ടവരെ മോചിപ്പിച്ചു. മുൻപ് നടത്തിയ ആഭിചാര പൂജകളുടെ പണം നല്‍കിയില്ലെന്ന് ആരോപിച്ച്‌ പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടതായാണ് പരാതി.

പീഡനം ഇങ്ങനെ : പ്രായമായ രണ്ട് സ്ത്രീകളെയും ഏഴ് വയസുള്ള ഒരു പെൺകുട്ടിയെയുമാണ് പൂട്ടിയിട്ടത്. വാസന്തി മഠത്തിൽ നിന്ന് ചില സമയങ്ങളിൽ കരച്ചിൽ കേൾക്കുന്നതായുള്ള വിവരം അയൽവാസികളാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ ബുധനാഴ്‌ച ഇവിടെയെത്തി പൂട്ടിയിട്ടവരെ മോചിപ്പിച്ചത്. ഈ സമയത്ത് വാസന്തി മഠം നടത്തുന്ന ശോഭന ഇവിടെ ഉണ്ടായിരുന്നില്ല. മോചിപ്പിച്ച ആളുകളെ മലയാലപ്പുഴ പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രവാദ കേന്ദ്രത്തിന്‍റെ ഗേറ്റ് താഴിട്ട് പൂട്ടി.

നേരത്തെ പൊലീസ് പിടിയിലായ ശോഭന ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇവിടെ മന്ത്രവാദം പുനരാരംഭിക്കുകയായിരുന്നുവെന്നാണ് വിവരം. പത്തനാപുരം സ്വദേശികളായ, വഞ്ചനാക്കേസിലെ പ്രതിയുടെ കുടുംബമാണ് മന്ത്രവാദിനിയുടെ പീഡനത്തിനിരയായത്. കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞാണ് ഇവരെ ഇവിടെയെത്തിക്കുന്നത്. മകന്‍ ജയിലില്‍ വച്ചാണ് ഈ സ്ത്രീയെ പരിചയപ്പെട്ടതെന്നും, ജനുവരി മുതല്‍ ഈ വീട്ടില്‍ വരാറുണ്ടെന്നും വഞ്ചന കേസിലെ പ്രതിയുടെ അമ്മ പറയുന്നു.

ഇവിടെ രണ്ടുതവണ പൂജ നടന്നു. ഇതിന്‍റെ പണം നല്‍കണമെന്ന് പറഞ്ഞായിരുന്നു പീഡനം. കഴിഞ്ഞ പത്തുദിവസമായി പീഡനമായിരുന്നുവെന്നും നിരന്തരം അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. മൂന്നുദിവസമായി കുട്ടിയെ അടക്കം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായും ഇവര്‍ വ്യക്തമാക്കി.

ഇലന്തൂര്‍ നരബലി കേസ് പുറത്തുവന്ന സമയത്ത് ശോഭന ദേഹോപദ്രവം ഏൽപ്പിച്ച് മന്ത്രവാദം നടത്തുന്നതിനിടെ ബാലൻ മയങ്ങിവീഴുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അന്നും വസന്തി മഠത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Last Updated : May 3, 2023, 9:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.