ETV Bharat / state

മകരവിളക്ക് ദർശനം; കെഎസ്‌ആർടിസിക്ക് പമ്പയിൽ ലഭിച്ചത് 31 ലക്ഷം രൂപ

author img

By

Published : Jan 17, 2023, 7:31 AM IST

ശനിയാഴ്‌ച അർധരാത്രി മുതൽ ഞായറാഴ്‌ച അർധരാത്രി വരെയുള്ള കണക്ക് പ്രകാരം മകരവിളക്ക് ദർശനത്തിനെത്തിയ തീർഥാടകരുടെ മടക്കത്തിലൂടെ കെഎസ്ആർടിസിക്ക് 31 ലക്ഷം രൂപ ലഭിച്ചു.

മകരവിളക്ക് ദർശനം  ശബരിമല  ശബരിമല മകരവിളക്ക് ദർശനം  ശബരിമല കെഎസ്ആർടിസി  കെഎസ്ആർടിസി ശബരിമല  മകരവിളക്ക് സർവീസ് കെഎസ്ആർടിസി  കെഎസ്ആർടിസി  കെഎസ്ആർടിസി പമ്പ  makaravilakku ksrtc profit from pamba  makaravilakku  makaravilakku sabarimala  sabarimala  ksrtc profit from pamba  pamba ksrtc
മകരവിളക്ക് ദർശനം

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ശേഷം സന്നിധാനത്ത് നിന്ന് പമ്പയിലെത്തിയ തീർഥാടകർക്ക് യാത്ര ക്രമീകരണമൊരുക്കിയതിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചത് 31 ലക്ഷം രൂപ. മകരവിളക്ക് ദർശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്‌ച അർധരാത്രി മുതൽ ഞായറാഴ്‌ച അർധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെഎസ്ആർടിസി തീർഥാടകരുടെ മടക്കയാത്രക്കായുള്ള ബസുകളുടെ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസ്.

തടസ്സങ്ങൾ ഒന്നുമില്ലാതെ നേരം പുലരുന്നതിനു മുൻപ് പരമാവധി തീർഥാടകരെ പമ്പയിൽ നിന്നു മടക്കി അയക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. മകരവിളക്ക് ദർശനത്തിനുശേഷവും തൊട്ടടുത്ത ദിവസവുമായി 996 ദീർഘദൂര സർവീസുകൾ പമ്പയിൽ നിന്ന് നടന്നു. മറ്റ് ഡിപ്പോകളിലെ കെഎസ്ആർടിസിയുടെ സർവീസുകളും അധിക വരുമാനം നേടി കൊടുത്തു.

സർവീസുകൾ ക്രമീകരിച്ചതിനൊപ്പം ഏറ്റവും തിരക്കേറിയ ശനിയാഴ്‌ച രാത്രിയിൽ നിരത്തിൽ തടസ്സങ്ങളില്ലാതെ സർവീസ് നടത്തുന്നതിനും ഇത്തവണ കെഎസ്ആർടിസി ശ്രദ്ധ പുലർത്തി. തങ്ങളുടെ ജീവനക്കാർ ഗതാഗത കുരുക്കുണ്ടാക്കിയാൽ അത് നിരീക്ഷിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കി. യന്ത്ര തകരാർ മൂലം ബസുകൾ നിരത്തിൽ കിടക്കുന്നതൊഴിവാക്കാൻ ഇരുചക്രവാഹനത്തിൽ മെക്കാനിക്കിൻ്റെ സേവനം നിരത്തിൽ സാധ്യമാക്കിയിരുന്നു.

Also read: 'മോശമായി പെരുമാറാൻ എങ്ങനെ തോന്നി ? '; ശബരിമലയില്‍ ഭക്തരെ ഗാർഡ് തള്ളിയതില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.