ETV Bharat / state

തത്വമസി പൊരുള്‍ തേടി കെപി മോഹനനും സംഘവും ശബരീശ സന്നിധിയില്‍; എംഎല്‍എ മല ചവിട്ടിയത് 53ാം തവണ

author img

By

Published : Jan 6, 2023, 9:48 AM IST

കൂത്ത്പറമ്പ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശബരിമലയിലെത്തിയ സംഘത്തില്‍ സ്‌ത്രീകളും കുട്ടികളുമുള്‍പ്പടെ 53 പേരാണ് ഉണ്ടായിരുന്നത്.

kp mohanan  kp mohanan mla  sabarimala  kp mohanan mla sabarimala  koothuparamba mla sabarimala visit  കെപി മോഹനന്‍  കെപി മോഹനന്‍ എംഎല്‍എ  ശബരീശ സന്നിധി  ശബരിമല  കൂത്ത്പറമ്പ് എംഎല്‍എ
KP MOHANAN MLA SABARIMALA

കെ പി മോഹനന്‍ എംഎല്‍എ ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: തീര്‍ഥാടന പുണ്യം തേടി കെപി മോഹനന്‍ എംഎല്‍എയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ഇത് 53ാം തവണയാണ് അയ്യനെ കാണാന്‍ കൂത്തുപറമ്പ് എംഎല്‍എയും സംഘവും ശബരീശ സന്നിധിയിലെത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് തവണയും ഇവര്‍ക്ക് ശബരിമലയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തില്‍ 53 പേരാണ് എംഎല്‍എയ്‌ക്കൊപ്പം ശബരിമലയിലെത്തിയത്. സംഘത്തിന്‍റെ ഗുരുസ്വാമി കൂടെയാണ് കെപി മോഹനന്‍ എംഎല്‍എ. മുന്‍പ് അഞ്ച് വര്‍ഷം സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നപ്പോഴും ശബരിമല യാത്ര അദ്ദേഹം മുടക്കിയിരുന്നില്ല.

മുന്‍ ദേവസ്വം മന്ത്രിയും പൊതുപ്രവര്‍ത്തകനുമായിരുന്ന പിതാവ് പി ആര്‍ കുറിപ്പിനൊപ്പമാണ് കെപി മോഹനന്‍ ആദ്യമായി സംഘം ചേര്‍ന്ന് സനിധാനത്തേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹവും ശബരിമലയിലെ സ്ഥിരം തീര്‍ഥാടകനായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.