ETV Bharat / state

കനത്ത മഴ: ശബരിമലയില്‍ ഭക്തർക്ക് 4 ദിവസം നിയന്ത്രണം

author img

By

Published : Nov 14, 2021, 6:06 PM IST

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശബരിമലയില്‍ ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

KERALA RAINS  KERALA RAINS sabarimala Restriction  Restriction on devotees entry sabarimala  sabarimala pathanamthitta  pathanamthitta KERALA RAINS  കനത്ത മഴ കേരളം  ശബരിമല പത്തനംതിട്ട  ശബരിമല തീര്‍ഥാടനം പത്തനംതിട്ട  മുഖ്യമന്ത്രി പിണറായി വിജയന്‍  ശബരിമല പത്തനംതിട്ട
കനത്ത മഴ: ശബരിമലയില്‍ ഭക്തരുടെ പ്രവേശനത്തിന് 4 ദിവസം നിയന്ത്രണം

തിരുവനന്തപുരം: ചൊവ്വാഴ്ച ആരംഭിക്കുന്ന ശബരിമല തീര്‍ഥാടനത്തിന് ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം. കനത്ത മഴയെ തുടര്‍ന്നാണ് ഈ തീരുമാനം. കുറച്ച് ഭക്തരെ മാത്രമെ ശബരിമലയിലേക്ക് കടത്തിവിടുകയുള്ളു. നാല് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സ്‌പോട്ട് ബുക്കിങ് നിര്‍ത്തിവയ്ക്കും. ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തവര്‍ക്ക് തിയ്യതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും യോഗം നിര്‍ദേശിച്ചു. മഴ ശക്തമായതിനാല്‍ പമ്പ നദിയില്‍ കലക്കവെള്ളമാണുള്ളത്.

ALSO READ: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി 5 വർഷമാക്കി കേന്ദ്രം

കുടിവെള്ളത്തിന്‍റെയും കുളിക്കാനുള്ള വെള്ളത്തിന്‍റെയും ലഭ്യതയില്‍ ഇതുമൂലം കുറവുവരും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പമ്പ ത്രിവേണിയടക്കം വെള്ളം പൊങ്ങിയിട്ടുണ്ട്. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല.

മഴയുടെ ശക്തി കുറയുന്ന മുറയ്ക്ക് തീര്‍ഥാടനം മുന്‍ നിശ്ചയിച്ച് പ്രകാരം നടത്താമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.