ETV Bharat / state

എംജി സർവകലാശാല അഴിമതി; ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് എം. ടി. രമേശ്

author img

By

Published : Oct 18, 2019, 3:03 AM IST

കേസിൽ മന്ത്രി കെ. ടി. ജലീലിനും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിക്കും പങ്കുണ്ടെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് പറഞ്ഞു.

എം. ടി. രമേശ് ബിജെപി

പത്തനംതിട്ട : സിൻഡിക്കേറ്റുകൾ പിരിച്ചു വിട്ട് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. എംജി സർവകലാശാലയിലെ മാർക്ക് ദാനത്തിൽ മന്ത്രി കെ. ടി. ജലീലിനും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് എം. ടി. രമേശ് ആരോപിച്ചു.

എംജി സർവകലാശാല അഴിമതിയിൽ ജൂഡീഷ്യൽ അന്വേഷണം വേണം
വലിയ അഴിമതിയാണ് സര്‍വകലാശാലകളില്‍ നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ സിൻഡിക്കേറ്റുകളും പിരിച്ചു വിട്ട് അന്വേഷണം ആരംഭിക്കണം. പരീക്ഷ സമ്പ്രദായത്തിന്‍റെ വിശ്വാസ്യത തകർന്നുവെന്നും ഇതിനു പിന്നിലുള്ള എല്ലാ ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Intro:എം ജി സർവ്വകലശാല മാർക്ക് വിവാദത്തിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് പിരിച്ച് വിട്ട് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എം റ്റി രമേശ് .കോന്നിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:
കേരളത്തിലെ സർവ്വ കലാശാലകൾ മുഴുവൻ അഴിമതിയുടെ കേന്ദ്രമാക്കിയെന്നും എം ജി സർവകലാ ശാലയിലെ മാർക്ക് ദാനത്തിൽ മന്ത്രി ജലീലിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും പങ്കുണ്ട്.  അതിന് കയ്യൊപ്പ് ചാർത്തുന്ന  നിലപാടാണ് വൈസ് ചാൻസിലറും സ്വീകരിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് ഇതിൽ പങ്കുണ്ട്.  പി എസ് സി തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ആരോപണങ്ങളും സി ബി ഐ അന്വേഷിക്കട്ടെ എന്ന് മന്ത്രി ജലീൽ  നിലപാടെടുത്തു. അതോടെ പ്രതിപക്ഷ സമരം സ്വിച്ചിട്ടപോലെ നിന്നു.  യു ഡി എഫിന്റെ കാലത്ത് കോഴിക്കോട് സർവകലാ ശാലയിൽ രണ്ടു കുട്ടികൾക്ക് മാർക്ക് ദാനം നൽകി. കുറച്ചു നാൾ മുൻപ് കേരള സർവകലാ ശാലയിൽ നിന്നും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്.  എല്ലാ സിന്ധികേറ്റുകളും പിരിച്ചു വിട്ട് അന്വേഷണം ആരംഭിക്കണം. പി എസ് സി യിലെയും, സർവ്വകലാശാലകളിലെയും പുറത്തു വന്ന വിവരങ്ങൾ മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ്.  വലിയ അഴിമതിയാണ് ഇത്തരം മഹത്തായ സ്ഥാപനങ്ങളിൽ നടന്നിരിക്കുന്നത്.  പരീക്ഷ സമ്പ്രദായത്തിന്റെ വിശ്വാസ്യത തകർന്നു. എല്ലാ ആരോപണങ്ങളും സി ബി ഐ അന്വേഷിക്കണമെന്ന് എം ടി രമേശ് പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.