ETV Bharat / state

നൂറാം വയസില്‍ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ, അയ്യപ്പ സന്നിധിയിലെത്തിയ മുത്തശ്ശിയുടെ കഥ

author img

By ETV Bharat Kerala Team

Published : Dec 4, 2023, 3:32 PM IST

Updated : Dec 4, 2023, 5:31 PM IST

pta sabarimala  Parukuttyamma Went To Sabarimala  Hundred Year Old Parukuttyamma Went To Sabarimala  Sabarimala  Sabarimala News Updates  Sabarimala latest News  ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ  പൊന്നുംപടി ശബരിമല  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Hundred Year Old Parukuttyamma Went To Sabarimala

Devotees Crowd In Sabarimala: നൂറാം വയസില്‍ സന്നിധാനത്തെത്തി അയ്യനെ നേരില്‍ കണ്ട് പാറുക്കുട്ടിയമ്മ. മലചവിട്ടിയത് പേരക്കുട്ടിയ്‌ക്കും അദ്ദേഹത്തിന്‍റെ മക്കള്‍ക്കുമൊപ്പം. പൊന്നുംപടിയും പൊന്നമ്പലവും കണ്ട് മനസു നിറഞ്ഞുവെന്ന് പാറുക്കുട്ടിയമ്മ.

പാറുക്കുട്ടിയമ്മ

പത്തനംതിട്ട: നൂറാം വയസില്‍ അയ്യനെ കണ്ട് ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മയാണ് തന്‍റെ മൂന്ന് തലമുറയില്‍പ്പെട്ടവര്‍ക്കൊപ്പം ആദ്യമായി സന്നിധാനത്തെത്തിയത്. കൊച്ചു മകന്‍ ഗിരീഷ്‌ കുമാറിനും അദ്ദേഹത്തിന്‍റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവര്‍ക്കൊപ്പമാണ് പാറുക്കുട്ടിയമ്മ അയ്യപ്പ സന്നിധിയിലെത്തിയത്. മല കയറണമെന്ന വര്‍ഷങ്ങളോളമുള്ള ആഗ്രഹം ഇപ്പോഴാണ് സാധ്യമായത് (Parukuttyamma In Sabarimala).

pta sabarimala  Parukuttyamma Went To Sabarimala  Hundred Year Old Parukuttyamma Went To Sabarimala  Sabarimala  Sabarimala News Updates  Sabarimala latest News  ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ  പൊന്നുംപടി ശബരിമല  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
പാറുക്കുട്ടിയമ്മ സന്നിധാനത്ത്

അമ്മൂമ്മ എന്താ ശബരിമലയിൽ പോകാൻ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് നേരത്തെ പോകണം എന്നുണ്ടായിരുന്നു. പക്ഷേ അതു സാധിച്ചില്ലെന്നും അതോടെ ഇനി നൂറാം വയസിലെ പോകൂവെന്നും തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇപ്പോള്‍ ശബരിമലയില്‍ എത്തിയെന്നുമാണ് പാറുക്കുട്ടിയമ്മയുടെ മറുപടി (Parukuttyamma Went To Sabarimala).

pta sabarimala  Parukuttyamma Went To Sabarimala  Hundred Year Old Parukuttyamma Went To Sabarimala  Sabarimala  Sabarimala News Updates  Sabarimala latest News  ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ  പൊന്നുംപടി ശബരിമല  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
പാറുക്കുട്ടിയമ്മ സന്നിധാനത്ത്

പൊന്നുംപടിയും പൊന്നമ്പലവും കണ്ട് മനസു നിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടു. ഞാൻ എൻ്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരുംവഴി ഒരുപാട് പേർ സഹായിച്ചു. അവരെയും ഭഗവാൻ രക്ഷിക്കും എന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു (Sabarimala News Updates).

pta sabarimala  Parukuttyamma Went To Sabarimala  Hundred Year Old Parukuttyamma Went To Sabarimala  Sabarimala  Sabarimala News Updates  Sabarimala latest News  ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ  പൊന്നുംപടി ശബരിമല  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
പാറുക്കുട്ടിയമ്മ സന്നിധാനത്ത്

പാറുക്കുട്ടിയമ്മയുടെ ചെറുമകന്‍ ഗിരീഷ് കുമാറിൻ്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. പലസ്‌തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോട് മനമുരുകി പ്രാര്‍ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു (Sabarimala News Today).

1923 ലാണ് പാറുക്കുട്ടിയമ്മയുടെ ജനനം. എന്നാല്‍ മലകയറി അയ്യപ്പ സന്നിധിയിലെത്താനുള്ള ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ 2ന് യാത്ര തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. 3ന് പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം 4ന് രാവിലെയാണ് സന്നിധാനത്തെത്തിയത്.

pta sabarimala  Parukuttyamma Went To Sabarimala  Hundred Year Old Parukuttyamma Went To Sabarimala  Sabarimala  Sabarimala News Updates  Sabarimala latest News  ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ  പൊന്നുംപടി ശബരിമല  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
പാറുക്കുട്ടിയമ്മ സന്നിധാനത്ത്

ശബരിമലയിൽ കളഭാഭിഷേകം, ഇടപെട്ട് ഹൈക്കോടതി: ശബരിമലയിൽ കളഭാഭിഷേക സാധനങ്ങൾ വഴിപാടുകാർ നേരിട്ട് നൽകിയാലും ദേവസ്വം ബോർഡ് മുഴുവൻ തുകയും ഈടാക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് ഹൈക്കോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ ഹർജി ഫയലിൽ സ്വീകരിച്ചു. ശബരിമല സ്പെഷ്യൽ കമ്മിഷണറോട് ഹൈക്കോടതി ദേവസ്വം ബഞ്ച് റിപ്പോർട്ട് തേടി. കൂടാതെ ദേവസ്വം വിജിലൻസ് എസ്.പിയേയും സ്വമേധയ കക്ഷി ചേർത്ത കോടതി ദേവസ്വം ബോർഡിനോടും വിശദീകരണം തേടി.

ഹർജി ഹൈക്കോടതി 29ന് വീണ്ടും പരിഗണിക്കും. ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള മുഴുവൻ തുക 38,900 രൂപയാണ്. ദേവസ്വം ഫീസ് 12500 രൂപ ഉൾപ്പെടെയാണിത്. ചന്ദനം അരച്ച് കൊണ്ടു വരുന്ന വഴിപാടുകാരിൽ നിന്നും മുഴുവൻ തുകയും വാങ്ങുന്നുവെന്നാണ് പരാതി.

വഴിപാട് സാധനങ്ങൾ നേരിട്ട് കൊണ്ടുവരുന്ന സാഹചര്യത്തിൽ ദേവസ്വം ഫീസ് മാത്രം ഈടാക്കിയാൽ മതിയെന്നിരിക്കെയാണ് ഇത്തരമൊരു രീതി. കൂടാതെ കളഭാഭിഷേകത്തിനുള്ള ചന്ദനം ദേവസ്വം ബോർഡ് വനം വകുപ്പിൽ നിന്നും വാങ്ങുന്നില്ലെന്നും ടെൻഡർ വിളിക്കാറില്ലെന്നും വാർത്തകൾ വന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയ ഇടപെട്ടത്. കളഭാഭിഷേകത്തിന് ഒരു ഭക്തനിൽ നിന്നും കൂടുതൽ പണം വാങ്ങിയ സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി സ്പെഷ്യൽ കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

also read: സന്നിധാനത്തെ കൗതുക കാഴ്‌ച; അയപ്പന് കാണിക്കയായി 'ജമ്‌നപ്യാരി'

Last Updated :Dec 4, 2023, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.