ETV Bharat / state

സന്നിധാനത്തെ കൗതുക കാഴ്‌ച; അയപ്പന് കാണിക്കയായി 'ജമ്‌നപ്യാരി'

author img

By ETV Bharat Kerala Team

Published : Nov 29, 2023, 5:16 PM IST

Velayi Swamy In Sabarimala: വ്യത്യസ്‌തമായ കാണിക്ക അയ്യപ്പന് സമര്‍പ്പിച്ച് ഭക്തന്‍. കോയമ്പത്തൂര്‍ സ്വദേശിയായ വേലായി എത്തിയത് ജമ്‌നപ്യാരി ആടുമായി. ഗോശാലയുടെ ചുമതലക്കാരെത്തി ആടിനെ സ്വീകരിച്ചു.

sabarimala  സന്നിധാനത്തെ കൗതുക കാഴ്‌ച  ജമ്‌നപ്യാരി  Kodugallur News Updates  Jamnapyari To Sabarimala  Jamnapyari Sabarimala News  അയപ്പന് കാണിക്കയായി ജമ്‌നപ്യാരി  Velayi Swamy In Sabarimala  ശബരിമല  ശബരിമല വാര്‍ത്തകള്‍  ശബരിമല പുതിയ വാര്‍ത്തകള്‍  വേലായിയുടെ ജമ്‌നപ്യാരി
Sabarimala News Updates; Velayi Swamy From Kodugallur

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ അയ്യപ്പന് കാണിക്കയായി വ്യത്യസ്‌ത വസ്‌തുക്കള്‍ കൊണ്ടു വരാറുണ്ട്. മണ്ഡല കാലത്ത് ഇത്തരത്തിലുള്ള നിരവധി കാഴ്‌ചകള്‍ കാണാന്‍ കഴിയും. എന്നാല്‍ ഇത്തവണത്തെ മണ്ഡല മഹോത്സവത്തിനിടെ വ്യത്യസ്‌തമായൊരു കാണിക്ക അയപ്പന് സമര്‍പ്പിച്ചിരിക്കുകയാണ് ഒരു ഭക്തന്‍.

കൊടുങ്ങല്ലൂരില്‍ നിന്നും എത്തിയ വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ജമ്‌നപ്യാരി ഇനത്തില്‍പ്പെട്ട ആടിനെ നല്‍കിയത്. ശബരിമലയിലേക്കുള്ള കാനന പാത താണ്ടിയെത്തിയ വേലായി സ്വാമിയും ആടുമായിരുന്നു ഇക്കൊലത്തെ ശബരിമലയില്‍ നിന്നുള്ള വേറിട്ട കാഴ്‌ച. പതിനെട്ടാം പടിയ്‌ക്ക് താഴെ ആടിനെ കെട്ടിയാണ് വേലായി അയ്യപ്പ ദര്‍ശനത്തിന് പോയത്.

ദര്‍ശനം കഴിഞ്ഞ് വേലായി തിരിച്ചെത്തും വരെ ആട് സംയമനം പാലിച്ച് കാത്ത് നിന്നു. അയ്യപ്പന് കാണിക്കയായി സമര്‍പ്പിച്ച ആടിനെ പിന്നീട് ഗോശാലയില്‍ നിന്നും ചുമതലക്കാരെത്തി കൂട്ടികൊണ്ടു പോയി.

ശബരിമലയിലെ ഭക്തജന തിരക്ക്: മണ്ഡകാലാരംഭം മുതല്‍ ശബരമലയിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്‌ത 51,308 പേരില്‍ ഇന്ന് (നവംബര്‍ 29) സന്നിധാനത്തെത്തിയത് 18,308 പേരാണ്. പുലര്‍ച്ചെ 3 മണിക്കാണ് ശബരിമല നട തുറന്നത്.

നട തുറക്കുന്ന സമയത്ത് ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ നിര്‍മാല്യം കണ്ട് നെയ്യഭിഷേകം നടത്തി മടങ്ങാനെത്തുന്നവരാണ് പുലര്‍ച്ചെ ദര്‍ശനത്തിന് എത്തുന്നവര്‍. ഇവര്‍ രാത്രിയില്‍ മല കയറിയാണ് പുലര്‍ച്ചെ സന്നിധാനത്തെത്തുന്നത്.

രാവിലെ ഏകദേശം 9 മണിയോടെ ഭക്തജന തിരക്ക് അല്‍പം കുറവുണ്ടാകുമെങ്കിലും വൈകിട്ട് 4ന് നട തുറക്കുമ്പോള്‍ വീണ്ടും ജനത്തിരക്കുണ്ടാകും. ഈ തിരക്ക് ഏകദേശം വൈകിട്ട് 7 മണിവരെ തുടരും.

ഭക്തര്‍ക്കായുള്ള സുരക്ഷ സംവിധാനങ്ങള്‍: ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് തന്നെ ഇത്തവണ വലിയ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാനന പാത മുതല്‍ സന്നിധാനം വരെ നീളുന്നതാണ് സുരക്ഷ സംവിധാനം. കൂടാതെ മലകയറിയെത്തുന്ന ഭക്തതര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ തേടുന്ന സന്നിധാനത്തെ ആശുപത്രിയിലും ഇത്തവണ മികച്ച സേനവങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അടക്കം ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്.

also read: ശബരിമല തീർഥാടകർക്ക് 24 മണിക്കൂറും സഹായത്തിനായി പൊലീസ് ഹെൽപ്‌ലൈൻ നമ്പർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.