ETV Bharat / state

video: ഭക്തി സാന്ദ്രം എരുമേലി പേട്ടതുള്ളൽ

author img

By

Published : Jan 11, 2023, 5:18 PM IST

Updated : Jan 11, 2023, 5:57 PM IST

അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് എരുമേലി വാവർ പള്ളിയില്‍ സ്വീകരണം.

erumeli petta thullal sabarimala
ഭക്തി സാന്ദ്രം എരുമേലി പേട്ടതുള്ളൽ

ഭക്തി സാന്ദ്രം എരുമേലി പേട്ടതുള്ളൽ

എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഭക്തി സാന്ദ്രമായി. ഇന്ന് (11.01.23) ഉച്ചയോടെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട്ട് സംഘവും ഭക്തിയിലാറാടി പേട്ടതുള്ളി. ഉച്ചയ്ക്ക് 12 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് വട്ടമിട്ട് പറന്നതോടെയാണ് എരുമേലി പേട്ടതുള്ളൽ ചടങ്ങുകൾക്ക് തുടക്കമായത്.

പെരിയോൻ ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം പേട്ട തുള്ളി. എരുമേലി വാവർ പള്ളിയിൽ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികൾ സ്വീകരിച്ചു. വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിൻ സെക്രട്ടറി ഹക്കിം മാടത്താനിയും ചടങ്ങിൽ പങ്കെടുത്തു. നൈനാർ പള്ളിയിൽ നിന്നിറങ്ങിയ സംഘം വലിയമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ തുടങ്ങി.

വൈകുന്നേരം 4 മണിയോടെയാണ് ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ തുടങ്ങിയത്. പെരിയോർ കെ കെ വിജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തിൽ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ. നൂറുകണക്കിന് അയ്യപ്പഭക്തർ പേട്ടതുള്ളലിൽ പങ്കെടുത്തു.

Last Updated : Jan 11, 2023, 5:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.