ETV Bharat / state

വ്യാപക കൃഷിനാശം വിതച്ച്‌ ആനകള്‍; ജീവിതം വഴിമുട്ടി കര്‍ഷകര്‍

author img

By

Published : Dec 3, 2021, 3:32 PM IST

Elephant Attack On Crops: കൃഷിനാശം വിതച്ച്‌ ആനയുടെ വിളയാട്ടം. രാത്രി ഒന്നരയോടെയാണ് ഒറ്റയാൻ കൃഷിയിടത്തിൽ എത്തിയത്. വാഴ, ചേമ്പ്, കിഴങ്ങ്, കാച്ചിൽ, തേനീച്ച കൂട് എന്നിവയെല്ലാം നശിപ്പിച്ചു.

Elephant Attack On Crops at pathanamthitta  ജീവിതം വഴിമുട്ടി കര്‍ഷകര്‍  പത്തനംതിട്ടയില്‍ കൃഷിനാശം വിതച്ച്‌ ആന
വ്യാപക കൃഷിനാശം വിതച്ച്‌ ആനകള്‍; ജീവിതം വഴിമുട്ടി കര്‍ഷകര്‍

പത്തനംതിട്ട: Elephant Attack On Crops റാന്നി വടശ്ശേരിക്കര അരീയ്ക്കക്കാവിലും പരിസര പ്രദേശങ്ങളിലും കൃഷിനാശം വിതച്ച്‌ ആനയുടെ വിളയാട്ടം. കാർഷിക വിളകൾ ഉൾപ്പെടെ നശിപ്പിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഒറ്റയാൻ ഇറങ്ങുന്നത് നാട്ടുകാരിലും ഭീതി പടര്‍ത്തിയിട്ടുണ്ട്‌.

ജനങ്ങൾ തിങ്ങി പാർക്കുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിവിടം. വനത്തിനോട് ചേർന്ന സ്ഥലമായ ഒളികല്ലിൽ അടുത്തിടെ ആന എത്തിയിരുന്നു. അന്ന്‌ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥർ എത്തിയാണ്‌ ആനയെ ഉൾവനത്തിലേക്ക് ഓടിച്ചത്‌. അരീയ്ക്കക്കാവ്, അറയ്ക്കൽ വീട്ടിൽ ശിവദാസ കൈമളുടെ കൃഷിയിടത്തിൽ കഴിഞ്ഞ രാത്രി ആന വ്യാപക നാശം വിതച്ചു.

രാത്രി ഒന്നരയോടെയാണ് ഒറ്റയാൻ കൃഷിയിടത്തിൽ എത്തിയത്. വാഴ, ചേമ്പ്, കിഴങ്ങ്, കാച്ചിൽ, തേനീച്ച കൂട് എന്നിവയെല്ലാം ആന നശിപ്പിച്ചു. കാർഷിക വിളകളും കൃഷി ആയുധങ്ങളും സൂക്ഷിക്കാൻ നിർമ്മിച്ചിരുന്ന ഷെഡും ആന നശിപ്പിച്ചു.

ഷെഡിനുള്ളിൽ വിളവെടുത്ത്‌ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചേമ്പും, കിഴങ്ങും, കാച്ചിലുമെല്ലാം ആന തിന്നുകയും ബാക്കി വന്നവ ചവിട്ടി നശിപ്പിക്കുകയും ചെയ്‌തു. തേനീച്ച കൂടുകൾ ഉണ്ടായാൽ വന്യ മൃഗ ശല്യം കുറയുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇപ്പോൾ തേനീച്ച കൂടുകൾ ഉൾപ്പെടെയാണ് ആന നശിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ശിവദാസൻ പറഞ്ഞു.

പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യത്തിന് പുറമെയാണ് ഇപ്പോൾ ആന ശല്യവും. വന്യ ജീവി ശല്യം നേരിടാൻ ബാങ്കിൽ നിന്നും ലക്ഷങ്ങൾ വായ്പ്പയെടുത്താണ് പല കർഷകരും കൃഷിയിടത്തിൽ വേലികൾ തീർക്കുന്നത്. കൃഷി നാശത്തിന് നഷ്‌ടപരിഹാരത്തിന് ശ്രമിച്ചാൽ തുച്ഛമായ പ്രതിഭലമാണ് ലഭിക്കുകയെന്ന് കർഷകർ പരാതിപ്പെടുന്നു.

അപേക്ഷ കൊടുക്കാൻ ഉണ്ടാകുന്ന ചിലവിനു പോലും നഷ്‌ടപരിഹാര തുക തികയില്ലെന്നാണ് കർഷകർ പറയുന്നത്. ആനയുൾപ്പെടെ വന്യജീവി ശല്യത്തിന് അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാണ് കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ALSO READ: Omicron scare: ഒമിക്രോണ്‍ ഭീതിയില്‍ സംസ്ഥാനം; ഡോക്‌ടറുടെ സാമ്പിൾ പരിശേധനക്കയ്ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.