ETV Bharat / state

അനുവദിക്കപ്പെട്ടിരിക്കുന്ന ഭൂമി പോലും ശബരിമലക്ക് നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

author img

By

Published : Dec 15, 2019, 3:58 PM IST

ശബരിമല വരുമാനം 104 കോടി  Devaswom Board President N Vasu  ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു  Devaswom Board President N Vasu has said that Sabarimala revenue during the month was Rs 104 crore
ഒരു മാസത്തിനിടക്ക് ശബരിമല വരുമാനം 104 കോടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു

കാണിക്കയിനത്തിൽ നിന്ന് മാത്രമായി 35 കോടി രൂപ ലഭിച്ചു. അരവണ ഇനത്തിൽ 41 കോടിലധികം രൂപയും അപ്പം വിൽപ്പനയിൽ ആറ് കോടി 45 ലക്ഷം രൂപയും ലഭിച്ചു.

പത്തനംതിട്ട: ശബരിമലയുടെ വികസനത്തിന് കൂടുതൽ വനഭൂമി ആവശ്യമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു. അനുവദിക്കപ്പെട്ടിരിക്കുന്ന ഭൂമി പോലും വിട്ടു നൽകില്ലെന്ന വനം വകുപ്പിന്‍റെ പിടിവാശി തെറ്റാണന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

ഒരു മാസത്തിനിടക്ക് ശബരിമല വരുമാനം 104 കോടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

നട തുറന്ന നവംബർ 16-ാം തിയതി മുതൽ ഇന്നലെ രാത്രി വരെ 104 കോടി 72 ലക്ഷം രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായതെന്ന് എന്‍. വാസു പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 40 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2018-ൽ 64 കോടി 16 ലക്ഷം രൂപ മാത്രമായിരുന്നു വരുമാനം ഉണ്ടായിരുന്നത്. ഇത്തവണ കാണിക്കയിനത്തിൽ നിന്ന് മാത്രമായി 35 കോടി രൂപ ലഭിച്ചു. അരവണ ഇനത്തിൽ 41 കോടിലധികം രൂപയും അപ്പം വിൽപനയിൽ ആറ് കോടി 45 ലക്ഷം രൂപയുമാണ് ലഭിച്ചത്. ആറ് കോടിയിലധികം രൂപയുടെ നാണയങ്ങൾ ഇനിയും എണ്ണി തിട്ടപ്പെടുത്താനുണ്ട്.

Intro:ശബരിമല വരുമാനം 104 കോടിBody:നട തുറന്ന നവംബർ 16ാം തീതിയതി മുതൽ ഇന്നലെ  രാത്രി വരെ 104 കോടി 72 ലക്ഷം രൂപയുടെ   വരുമാനമാണ്  ശബരിമലയിൽ ഉണ്ടായതെന്നാണ് കണക്ക്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 40 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2018-ൽ ഇതേ സമയം 64 കോടി 16 ലക്ഷം രൂപ മാത്രമായിരുന്നു  വരുമാനം  ഉണ്ടായിരുന്നത്.ഇത്തവണകാണിയ്ക്ക  ഇനത്തിൽ നിന്ന് മാത്രമായി 35 കോടി രൂപ ലഭിച്ചു.   അരവണ ഇനത്തിൽ   41 കോടിലധികം  രൂപയും അപ്പം  വിൽപ്പനയിലെ  6 കോടി 45 ലക്ഷം രൂപയുമാണ് ശബരിമല വരുമാനം 104 കോടിയിലെത്തിച്ചചത്.



ബൈറ്റ് 

എൻ.വാസു | ദേവസ്വം ബോർഡ് പ്രസിഡന്റ്



ആറ് കോടിയിലധികം രൂപയുടെ നാണയങ്ങൾ ഇനിയും എണ്ണി തിട്ടപ്പെടുത്താനുണ്ട്.ശബരിമലയുടെ വികസനത്തിന് കൂടുതൽ വനഭൂമി ആവശ്യമാണ്. അനുവതിക്കപ്പെട്ടിരിക്കുന്ന ഭൂമി പേലും വിട്ടു നൽകില്ലന്ന വനം വകുപ്പിന്റെ പിടിവശി തെറ്റാണന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വ്യക്തമാക്കി. 









Conclusion:ഇ.റ്റി വി ഭാരത്
സന്നിധാനം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.