ETV Bharat / state

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയെ സാഹസികമായി പിടികൂടി പൊലീസ്

author img

By

Published : Oct 30, 2022, 12:49 PM IST

അടൂർ പെരിങ്ങനാട് ചാല പോളച്ചിറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ ആണ് പിടിയിലായത്. 18 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവില്‍ പോയതോടെ പൊലീസ് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു

Criminal case culprit arrested  Criminal case culprit arrested at Pathanamthitta  Pathanamthitta  Criminal arrested  Pathanamthitta arrest  പിടികിട്ടാപുള്ളിയെ സാഹസികമായി പിടികൂടി പൊലീസ്  പൊലീസ്  അടൂർ പെരിങ്ങനാട്  ണ്ണൻ എന്ന് വിളിക്കുന്ന അഖിൽ  ഗുജറാത്ത്  ആന്ധ്രപ്രദേശ്  തമിഴ്‌നാട്
നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയെ സാഹസികമായി പിടികൂടി പൊലീസ്

പത്തനംതിട്ട: മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. അടൂർ പെരിങ്ങനാട് ചാല പോളച്ചിറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (37) ആണ് പൊലീസ് വിദഗ്ദ്ധമായി വിരിച്ച വലയിൽ ഒടുവിൽ കുടുങ്ങിയത്. 2018 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാൾ, അടൂർ പൊലീസ് സ്റ്റേഷനിൽ മാത്രം 15 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അവയില്‍ ഏറെയും മോഷണ കേസുകളാണ്.

അടിപിടി കേസുകളിലും പ്രതിയായ ഇയാളുടെ പേരിൽ നിലവിൽ 18 കേസുകളുണ്ട്. ഏനാത്ത്, പന്തളം, കോന്നി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് ഉൾപ്പെടയാണിത്. കൂടാതെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത സമാന കേസുകളിലും പ്രതിയാണ് അഖില്‍.

ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ അന്വേഷിച്ച് ഗുജറാത്തിലും മറ്റും ദിവസങ്ങളോളം അടൂർ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. തിരുവനന്തപുരത്തു നിന്നും അടൂർ ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ നിർദേശപ്രകാരം പൊലീസ് ഇൻസ്‌പെക്‌ടർ പ്രജീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ സാഹസിക നീക്കത്തിലാണ് പ്രതി അടൂർ കരുവാറ്റയിൽ വച്ച് പിടിയിലായത്.

സമാധാനജീവിതത്തിനു ഭംഗം വരുത്തി ജനങ്ങളിൽ ഭീതി നിറച്ചു കുറ്റകൃത്യങ്ങൾ നടത്തിവന്ന ഇയാളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരെ പല സംഘങ്ങളായി നിയോഗിക്കുകയായിരുന്നു. ഇത്തരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് ശക്തമായ പൊലീസ് നടപടി തുടർന്നുവരികയാണെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.