ETV Bharat / state

മണ്ഡലപൂജ; ശബരിമലയിലെ പൂജാസമയക്രമത്തിൽ മാറ്റം, ഭക്തര്‍ക്ക് നാളെ മുതല്‍ സൗജന്യ വൈഫൈ

author img

By ETV Bharat Kerala Team

Published : Dec 24, 2023, 4:34 PM IST

Updated : Dec 24, 2023, 8:19 PM IST

pta sabarimala  Mandala Pooja Time  Sabarimala MandalaPooja  changes in sabarimala pooja time  ശബരിമല പൂജാ സമയം  സമയ ക്രമത്തില്‍ മാറ്റം  എപ്പോഴാണ് മണ്ഡല പൂജ  ഭക്തരുടെ സൗകര്യങ്ങള്‍  ശബരിമലയും മണ്ഡല പൂജയും
Changes In Sabarimala Mandala Pooja Time

Sabarimala Mandala Pooja Time: മണ്ഡലപൂജയോടനുബന്ധിച്ചു ശബരിമലയിലെ പൂജാസമയക്രമത്തിൽ മാറ്റം. ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഇന്നലെ(ഡിസംബർ 23) വരെ 25,69,671 പേർ ദർശനത്തിനെത്തി.നാളെ മുതല്‍ സൗജന്യ വൈഫൈ.

Changes In Sabarimala Mandala Pooja Time

പത്തനംതിട്ട: മണ്ഡലപൂജയോടനുബന്ധിച്ചു ശബരിമലയിലെ പൂജാസമയക്രമത്തിൽ മാറ്റം. ശബരിമലയിൽ തങ്കഅങ്കി ഘോഷയാത്ര എത്തുന്ന ചൊവ്വാഴ്‌ച(ഡിസംബർ 26) ഉച്ചപൂജയ്ക്കു ശേഷം നട അച്ചാൽ വൈകിട്ട് അഞ്ചുമണിക്കേ നട തുറക്കൂ. സാധാരണദിവസങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നുമണിക്കാണ് നട തുറക്കുന്നത്(Sabarimala Mandala Pooja Time).

വൈകിട്ട് 5.15നാണ് തങ്ക അങ്കിക്ക് ശരംകുത്തിയിൽ ദേവസ്വംബോർഡിന്‍റെ സ്വീകരണം. തുടർന്ന് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. വൈകിട്ട് 11.00 മണിക്കു നട അടയ്ക്കും.

ഡിസംബർ 27നാണ് മണ്ഡപൂജ. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലായിരിക്കും മണ്ഡലപൂജ. അതിനാൽ അന്നേദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണദിവസങ്ങളിൽ 11.30 വരെയാണ് രാവിലെ നെയ്യഭിഷേകത്തിന് ഭക്തർക്കു സൗകര്യമൊരുക്കുന്നത്.

അപ്പം-അരവണ വിതരണം:

ശബരിമലയിൽ അപ്പം -അരവണ പ്രസാദവിതരണത്തിന് നിലവിൽ പ്രതിസന്ധിയില്ലെന്നും ഏതാനും മണിക്കൂറുകൾ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡലകാലത്ത് പ്രസാദവിതരണത്തിനുള്ള ശർക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടിരുക്കുന്നത്. ദിവസവും മൂന്നുലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കുന്നതിനാണ് കരാർ.

ഗതാഗതപ്രശ്‌നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്‌നമുണ്ടായത്. ഡിസംബർ 22ന് വൈകിട്ട് ആറുമണിക്ക് എത്തേണ്ട ശർക്കര ലോഡ് പിറ്റേദിവസം ഒൻപതുമണിയോടെയാണ് എത്തിയത്.
മണ്ഡലകാലത്തു പ്രസാദവിതരണത്തിന് തടസമുണ്ടാകാതിരിക്കാൻ അഞ്ചുലക്ഷം കിലോഗ്രാം ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ടെൻഡർ ഡിസംബർ 25ന് വൈകിട്ടു തന്നെ തുറക്കും. ടെൻഡർ അംഗീകരിച്ചാലുടൻ തന്നെ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മണ്ഡലപൂജാ സമയത്തും മകരവിളക്കുത്സവ സമയത്തും പ്രസാദവിതരണം സുഗമമായി നടത്താൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

കാല്‍ കോടി കടന്ന് ഭക്തര്‍ : ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഇന്നലെ(ഡിസംബർ 23) വരെ 25,69,671 പേർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
സ്‌പോട്ട് ബുക്കിങ് നിലവിൽ ദിവസവും 10000 എന്ന ക്രമത്തിൽ തുടരുകയാണ്. 15000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഡിസംബർ 26ന് 64000 വും മണ്ഡലപൂജാ ദിവസമായ 27ന് 70000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ വീണ്ടും 80000 ആകും.
തനി തങ്കം 451 പവന്‍ : തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാർത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി സമർപ്പിച്ചത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഡിസംബർ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും.ഘോഷയാത്രക്കു പമ്പയിൽ സ്വീകരണം നൽകും. വിശ്രമത്തിനുശേഷം തുടരുന്ന യാത്ര വൈകിട്ട് 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്കഅങ്കി ഘോഷയാത്രയ്ക്കു ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ഔദ്യോഗികമായ സ്വീകരണം നൽകുമെന്നും പ്രസിഡന്‍റ് അറിയിച്ചു.

സൗജന്യ വൈഫൈ: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് നാളെ (ഡിസംബർ 25) തുടക്കം.വൈകിട്ട് നാലുമണിക്ക് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിക്കും.
തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഒരു സിമ്മിൽനിന്ന് ആദ്യ അരമണിക്കൂർ സൗജന്യം എന്ന നിലയിലാണ് വൈഫൈ സൗകര്യമൊരുക്കുന്നത്.

Last Updated :Dec 24, 2023, 8:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.