അരക്കോടി രൂപയുടെ ബിഎസ്എൻഎൽ കേബിൾ മോഷണം; ഒന്നാം പ്രതി അറസ്റ്റിൽ

author img

By

Published : Sep 8, 2021, 10:19 AM IST

BSNL cable theft first accused arrested  BSNL cable theft  first accused arrested in BSNL cable theft  BSNL  accused arrested in BSNL cable theft  BSNL cable theft accused arrested  ബിഎസ്എൻഎൽ കേബിൾ മോഷണം  ബിഎസ്എൻഎൽ കേബിൾ മോഷണം ഒന്നാം പ്രതി അറസ്റ്റിൽ  ബിഎസ്എൻഎൽ കേബിൾ മോഷണക്കേസ് പ്രതി അറസ്റ്റിൽ  മോഷണക്കേസ് പ്രതി അറസ്റ്റിൽ  അരക്കോടി രൂപയുടെ ബിഎസ്എൻഎൽ കേബിൾ മോഷണം  ബിഎസ്എൻഎൽ  അജി ഫിലിപ്പ്

പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്‍റെ പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള കൊടുമൺ സ്വദേശി രാഹുൽ കൃഷ്‌ണൻ നൽകിയ പരാതിയിലാണ് കേസ്. കേസിലെ മറ്റു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.

പത്തനംതിട്ട : അരക്കോടിയിലധികം രൂപ വിലവരുന്ന ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ മോഷ്‌ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. ഏഴംകുളത്ത് സ്ക്രീൻ ആൻഡ് സൗണ്ട് എന്ന പേരിൽ കേബിൾ നെറ്റ്‌വർക്ക് നടത്തുന്ന ഏഴംകുളം സ്വദേശി അജി ഫിലിപ്പ്(48) ആണ് അറസ്റ്റിലായത്.

ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

മോഷണം, പൊതുമുതൽ നശികരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ട പ്രതി പൊലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്‌ച അടൂരിൽ വച്ച് ഇയാളുടെ വാഹനം പൊലീസ് പിന്തുടർന്നു. പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് അടൂർ സെൻട്രൽ ജങ്‌ഷനിൽ ഇയാൾ വാഹനം നിർത്തി അടുത്തുള്ള ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറി. പൊലീസ് ഹോട്ടലിൽ എത്തിയപ്പോൾ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചു പിടികൂടുകയായിരുന്നു.

കേസിൽ മറ്റു പ്രതികളായ അജി ഫിലിപ്പിന്‍റെ സഹോദരൻ ജിജി ഫിലിപ്പ്(52), സഹായി പ അനൂപ് (18), രഞ്ജിത് (26) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ഏപ്രിൽ മാസം 17നും ജൂൺ 13നുമിടയിൽ നാല് തവണയായി 50 ലക്ഷത്തിലധികം രൂപയുടെ കേബിളുകൾ മോഷ്‌ടിച്ചതാണ് കേസ്. ഒന്നാം പ്രതി അജി ഫിലിപ്പ് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചില്ല. സുപ്രീം കോടതി വാദം കേൾക്കാൻ പോലും തയ്യാറാകാതെ ജാമ്യപേക്ഷ തള്ളുകയായിരുന്നു.

മോഷണം പുറത്തറിഞ്ഞത് നാട്ടുകാരുടെ അന്വേഷണത്തിൽ

പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്‍റെ പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള കൊടുമൺ സ്വദേശി രാഹുൽ കൃഷ്‌ണൻ നൽകിയ പരാതിയിലാണ് കേസ്. രാഹുൽ നൽകിയിരുന്ന കേബിളുകൾ പ്രതികൾ ചേർന്ന് വ്യാപകമായി മോഷ്‌ടിച്ചു കടത്തിയതോടെ കൊവിഡ് കാലത്ത് നിരവധി കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങിയത് നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ALSO READ: ജനൽ തകർത്ത് അകത്തുകടന്ന് ഭക്ഷണമെടുത്ത് കഴിച്ചു, ശേഷം മോഷണം ; സ്വര്‍ണമാലയുടെ പകുതി നഷ്‌ടപ്പെട്ടു

ഇവർ നടത്തിയ അന്വേഷണത്തിലാണ് രാത്രിയിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിലെത്തി കേബിൾ മോഷ്‌ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്. പ്രതികൾ കേബിൾ മോഷ്‌ടിച്ച് കടത്താൻ ഉപയോഗിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിനും പ്രതിയ്ക്കെതിരെ കേസുണ്ട്. ഇതിനുപുറമേ ഏഴംകുളം ഭാഗത്ത്‌ കല്ലട ഇറിഗേഷൻ വക സ്ഥലത്ത് നിന്നും മരങ്ങൾ മുറിച്ചു കടത്തിയതിനും പ്രതി അജി ഫിലിപ്പിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അടൂർ ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ നിർദേശാനുസരണം സിഐടിഡി പ്രജീഷിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.