ETV Bharat / state

പാലക്കാട് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന; 25 കിലോ പഴകിയ ഇറച്ചി പിടികൂടി

author img

By

Published : May 5, 2022, 10:48 AM IST

stale meat seized in Palakkad  Inspection by Food Security Department Palakkad  പാലക്കാട് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന  പഴകിയ ഇറച്ചി പിടികൂടി
പാലക്കാട് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന; 25 കിലോ പഴകിയ ഇറച്ചി പിടികൂടി

തിങ്കളാഴ്‌ച പാലക്കാട് നഗരത്തിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു.

പാലക്കാട്: ജില്ലയിൽ ഭക്ഷ്യസുരക്ഷ വിഭാ​ഗം നടത്തിയ പരിശോധനയിൽ വീണ്ടും പഴകിയ ഇറച്ചി പിടികൂടി. മലമ്പുഴ, പാലക്കാട് ടൗൺ എന്നിവിടങ്ങളിൽ ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ 25 കിലോ പഴകിയ ഇറച്ചിയാണ് പിടികൂടിയത്.

തിങ്കളാഴ്‌ച പാലക്കാട് നഗരത്തിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു. പരിശോധന തുടരുമ്പോഴും പഴകിയ ഇറച്ചി ഉപയോ​ഗിക്കുന്നത് ​ഗൗരവമായാണ് വകുപ്പ് കാണുന്നത്. നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ഒരു സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്‌തു.

രേഖകൾ ഹാജരാക്കിയതോടെ ലൈസൻസ് റദ്ദ് ചെയ്‌ത സ്ഥാപനത്തിന് വീണ്ടും പ്രവർത്തനാനുമതി നൽകി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് വകുപ്പിന്‍റെ തീരുമാനം. കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയുടെ ഭാ​ഗമായാണ് തുടർച്ചയായുള്ള പരിശോധന. രണ്ട് സ്‌ക്വാഡായാണ് പരിശോധനയെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്‍റ് കമ്മിഷണർ വി.കെ പ്രദീപ്‌ കുമാർ പറഞ്ഞു.

മുഴുവൻ ഷവർമ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടന്നുവരികയാണ്‌. ഷവർമ വിൽപന കേന്ദ്രങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയോണൈസ് നിർമാണം, പച്ചക്കറിയുടെ ഉപയോഗം എന്നിവ വിശദമായി പരിശോധിക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും.

Also Read: ചെറുവത്തൂരിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന; ലൈസൻസ് ഇല്ലാത്ത ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.