ETV Bharat / state

"തീ"യില്‍ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നായകൻ; ഒപ്പം സുരേഷ് കുറുപ്പും സോമപ്രസാദ് എംപിയും

author img

By

Published : Jul 15, 2021, 7:46 PM IST

അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ഇന്ദ്രന്‍സ് അധോലോക നായകനായി വേഷമിടുന്നുണ്ട്. സാഗരയാണ് നായിക.

Pattambi MLA Mohammad Muhsin  Mohammad Muhsin  Pattambi MLA  Pattambi MLA news  Mohammad Muhsin mla news  Mohammad Muhsin to film  Mohammad Muhsin to film news  Pattambi MLA Mohammad Muhsin to film  Pattambi MLA Mohammad Muhsin to film news  മുഹമ്മദ് മുഹ്‌സിൻ എംഎൽഎ  മുഹമ്മദ് മുഹ്‌സിൻ എംഎൽഎ വാർത്ത  മുഹമ്മദ് മുഹ്‌സിൻ എംഎൽഎ സിനിമയിൽ വാർത്ത  മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പുതിയ വാർത്ത  മുഹമ്മദ് മുഹ്‌സിൻ നായകൻ  മുഹമ്മദ് മുഹ്‌സിൻ സിനിമയിൽ  മുഹമ്മദ് മുഹ്‌സിൻ പുതിയ വാർത്ത  എംഎൽഎ നായകനായി സിനിമയിൽ  എംഎൽഎ സിനിമയിൽ  എംഎൽഎ സിനിമയിൽ വാർത്ത  എംഎൽഎ സിനിമ വാർത്ത  പട്ടാമ്പി എംഎൽഎ സിനിമയിൽ  പട്ടാമ്പി എംഎൽഎ സിനിമയിൽ വാർത്ത
മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നായകനായി സിനിമയിൽ

പാലക്കാട്: അഭിനയത്തില്‍ ഒരു കൈ നോക്കിയ രാഷ്ട്രീയ നേതാക്കള്‍ കുറവല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജും ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയവരാണ്. ഇപ്പോഴിതാ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനും സിനിമയില്‍ നായകനാകുന്നു. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകവേഷത്തിൽ എത്തുന്നത്. 'വസന്തത്തിന്‍റെ കനല്‍ വഴികള്‍' എന്ന ചിത്രത്തിന്‍റെ സംവിധായകൻ കൂടിയാണ് അനിൽ.

മുഹ്‌സിനൊപ്പം മുൻ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പ്, സിആര്‍ മഹേഷ് എംഎല്‍എ, സോമപ്രസാദ് എംപി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക. ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എിന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അധോലോക നായകനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത് എന്ന് സംവിധായകന്‍ തന്നെ അറിയിച്ചിട്ടുണ്ട്.

ALSO READ:'ബ്രോ ഡാഡി' തുടങ്ങി; പൂജ ചടങ്ങിന്‍റെ വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ

മുന്‍പ് നാടകങ്ങളില്‍ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മുഹ്‌സിൻ. അതിന്‍റെ പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്നും മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍റെ റോളിലാണ് താന്‍ എത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.